LiveTV

Live

Kerala

സി.പി.ഐയെന്ന വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ഗതികേട് സി.പി.എമ്മിനില്ല; എം.എം മണി

സി.പി.ഐയെന്ന വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ഗതികേട് സി.പി.എമ്മിനില്ല; എം.എം മണി
Summary
മലപ്പുറം വണ്ടൂൂരില്‍ സിപിഎം ഏരിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.എം മണി

സി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി . മുന്നണി മര്യാദയില്ലാത്തവരാണ് സിപിഐ. കയ്യടി വാങ്ങുന്നവര്‍ സിപിഎമ്മിന്‍റെ മേല്‍ ചീത്തപ്പേര് ചാര്‍ത്തുകയാണെന്നും ഇത് മര്യാദകേടാണെന്നും മന്ത്രി പറഞ്ഞു. വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ഗതികേട് സിപിഎമ്മിനില്ല. മുഖ്യമന്ത്രി അറിയാതെ ഭരണം നടത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മലപ്പുറം വണ്ടൂൂരില്‍ സിപിഎം ഏരിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.എം മണി.