LiveTV

Live

Kerala

കാട്ടാക്കടയിൽ സിപിഎം പ്രവർത്തകന് നേരെ ആക്രമണം

കാട്ടാക്കടയിൽ സിപിഎം പ്രവർത്തകന് നേരെ ആക്രമണം
Summary
സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഎം പ്രവർത്തകന് നേരെ ആക്രമണം. കാട്ടാക്കട ബ്രാഞ്ച് കമ്മറ്റിയംഗത്തിന് നേരെയാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗവും ദേശാഭിമാനി ഏജൻറുമായ കുമാർ പത്രവിതരണത്തിനായി പോകുന്പോൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം അക്രമിക്കുകയായിരുന്നു.

അടിയേറ്റ് ബൈക്ക് മറിഞ്ഞ് നിലത്ത് വിണ കുമാറിനെ പിന്നാലെയെത്തിയ സംഘം വീണ്ടും അക്രമിച്ചു. തുടര്‍ന്ന് സമീപത്തെ പെട്രോള്‍ പമ്പില്‍ കയറിയാണ് കുമാര്‍ രക്ഷപ്പെട്ടത്. പരിക്കേറ്റ കുമാറിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചു. എന്നാൽ അക്രമത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.