LiveTV

Live

Kerala

ഫുട്ബോളര്‍ മെഹ്ബൂബിനുള്ള മാധ്യമം അക്ഷരവീടിന്‍റെ നിര്‍മാണം ആരംഭിച്ചു

ഫുട്ബോളര്‍ മെഹ്ബൂബിനുള്ള മാധ്യമം അക്ഷരവീടിന്‍റെ  നിര്‍മാണം ആരംഭിച്ചു
Summary
മലപ്പുറം അരീക്കോട് നടന്ന ചടങ്ങില്‍ എംഐ ഷാനവാസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു

ഫുട്ബോള്‍ താരം കെ.മഹ്ബൂബിനുള്ള മാധ്യമം അക്ഷരവീടിന്‍റെ നിര്‍മാണം ആരംഭിച്ചു. മലപ്പുറം അരീക്കോട് നടന്ന ചടങ്ങില്‍ എംഐ ഷാനവാസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. താരസംഘടനയായ അമ്മയും യുഎഇ എക്സ്ചേഞ്ചും മാധ്യമവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കേരള പോലീസിന് വേണ്ടി നിരവധി മല്‍സരങ്ങള്‍ കളിച്ച ഫുട്ബോള്‍ താരമാണ് കെ.മെഹബൂബ്. മെഹബൂബിന്‍റെ വീടെന്ന സ്വപ്നമാണ് അക്ഷരവീട് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.

അരീക്കോട് നടന്ന ചടങ്ങില്‍ എംഐ ഷാനവാസ് എംപി മെഹ്ബൂബിനുള്ള വീടിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. മാധ്യമം- മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ അധ്യക്ഷനായിരുന്നു. മാധ്യമം പ്രസാധകന്‍ ടി.കെ ഫാറൂഖ് , തിരൂര്‍ ആര്‍ഡിഒ ഡോ.അരുണ്‍, യുഎഇ എക്സ്ചേഞ്ച് മീഡിയാ റിലേഷൻസ് ഡയറക്ടര്‍ കെ കെ മൊയ്തീന്‍ കോയ തുടങ്ങിയവര്‍ പങ്കെടുത്തു. അക്ഷരവീട് പദ്ധതിയില്‍ മാധ്യമം നിര്‍മ്മിക്കുന്ന അന്പത്തൊന്ന് വീടുകളില്‍ നാലാമത്തെ വീടാണ് മെഹ്ബൂബിന്‍റേത്. വീട് നിര്‍മാണം നാല് മാസത്തിനകം പൂര്‍ത്തിയാകും.