LiveTV

Live

Kerala

ഗെയില്‍ വിരുദ്ധ സമരം അനാവശ്യമെന്ന് ഇപി ജയരാജന്‍; പിന്തുണയുമായി കാന്തപുരം 

ഗെയില്‍ വിരുദ്ധ സമരം അനാവശ്യമെന്ന് ഇപി ജയരാജന്‍; പിന്തുണയുമായി കാന്തപുരം 
Summary
കാരന്തൂര്‍ മര്‍കസില്‍ നടന്ന വികസന സെമിനാറില്‍ ഇപിയുടെ നിലപാടിനെ കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാരും പിന്തുണച്ചു

ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ അനാവശ്യമാണെന്ന് മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ . വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ കുറച്ചു പേര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സിപിഎം കേന്ദ്രകമ്മറ്റി അംഗം കൂടിയായ ഇ പി ജയരാജന്‍ വിശദീകരിച്ചു. കാരന്തൂര്‍ മര്‍കസില്‍ നടന്ന വികസന സെമിനാറില്‍ ഇപിയുടെ നിലപാടിനെ കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാരും പിന്തുണച്ചു.

ഗെയില്‍ സമരം എന്തിനാണെന്നും പോലീസുമായി സമരക്കാര്‍ ഏറ്റുമുട്ടുന്നതിന്‍റെ കാരണം എന്തെന്നുമായിരുന്നു ഇപി ജയരാജന്‍റെ ചോദ്യം. വികസന പ്രവര്‍ത്തനം നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുണ്ട് ഉണ്ടാകുന്നത് കാര്യമാക്കേണ്ടതില്ലെന്നുമായിരുന്നു ഇപിയുടെ നിലപാട്. സെമിനാറിന്‍റെ അധ്യക്ഷനായ എ.പി അബുബക്കര്‍ മുസ്ലിയാരും അതെ നിലപാടുതന്നെ മുന്നോട്ട് വെച്ചു. ഇരകളില്ലാത്ത വികസനമാണ് നടപ്പാക്കേണ്ടതെന്നും ഗെയില്‍ വാതക പൈപ്പ് ലൈനിന്‍റെ അലൈന്‍മെന്‍റ് മാറ്റണമെന്നും ഇടതു ചിന്തകനായ ഡോക്ടര്‍ ആസാദ് അഭിപ്രായപെട്ടു. മര്‍ക്കസ് സ്ഥാപനങ്ങളു‍ടെ നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്.