LiveTV

Live

Kerala

ബസ്ഡ്രൈവറെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബസ്ഡ്രൈവറെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Summary
കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് അന്വേഷിച്ചു വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് അടുത്തുള്ള സ്ഥലത്താണ് രാത്രി ബസ് നിർത്തിയിടാറുള്ളത്.

സ്വകാര്യ ബസ് ഡ്രൈവർ പാലേരി പാറക്കടവിലെ കേളോത്ത് അജ്മലിനെ (22) പേരാമ്പ്ര ഹൈസ്കൂൾ റോഡിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് അന്വേഷിച്ചു വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് അടുത്തുള്ള സ്ഥലത്താണ് രാത്രി ബസ് നിർത്തിയിടാറുള്ളത്. കുളത്തിനു സമീപം ചെരിപ്പ് കണ്ടതിനെ തുടർന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.

ബസ്ഡ്രൈവറെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അമ്മദിന്‍റെയും റംലയുടെയും മകനാണ്. കുറ്റ്യാടിയിൽ ആംബുലൻസ് ഡ്രൈവറായിരുന്ന അജ്മൽ അടുത്തിടെയാണ് ബസിൽ ജോലിക്കു കയറിയത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന ആമിർ ബസിലാണ് അജ്മൽ ജോലി ചെയ്യുന്നത്. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.