LiveTV

Live

Kerala

ചലോ കേരളയ്ക്ക് എത്തിയ എബിവിപിക്കാര്‍ ട്രെയിനില്‍ വിപ്ലവഗാനം പാടുന്ന വീഡിയോ വൈറല്‍

ചലോ കേരളയ്ക്ക് എത്തിയ എബിവിപിക്കാര്‍ ട്രെയിനില്‍ വിപ്ലവഗാനം പാടുന്ന വീഡിയോ വൈറല്‍
Summary
ഇതരസംസ്ഥാനത്തു നിന്നു എത്തിയ പ്രവര്‍ത്തകര്‍ രക്തസാക്ഷികളായ സഖാകളെ അനുസ്‍മരിച്ച് ട്രെയിനില്‍ വിപ്ലവ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു.

സിപിഎം അക്രമം നടത്തുന്നു എന്നു ആരോപിച്ചു എബിവിപിയുടെ നേതൃത്വത്തില്‍ നടത്തുന്ന ചലോ കേരള മാര്‍ച്ചില്‍ പങ്കെടുക്കാനായി ഇതരസംസ്ഥാനത്തു നിന്നു എത്തിയ പ്രവര്‍ത്തകര്‍ രക്തസാക്ഷികളായ സഖാക്കളെ അനുസ്‍മരിച്ച് ട്രെയിനില്‍ വിപ്ലവ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു.

ചലോ കേരളയ്ക്ക് എത്തിയ എബിവിപിക്കാര്‍ ട്രെയിനില്‍ വിപ്ലവഗാനം പാടുന്ന വീഡിയോ വൈറല്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ സിപിഎമ്മിനെതിരെ ബിജെപി സംഘടിപ്പിച്ച ജനരക്ഷാ യാത്രയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സിപിഎം അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന പേരില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ക്ക് പിന്നാലെയാണ് ചലോ കേരളയില്‍ വിപ്ലവഗാനത്തിന് എബിവിപിക്കാര്‍ താളമിടുന്നതിന്റെയും ഒപ്പം പാടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നത്. ചുടുചോര ചിന്തിയ കയ്യൂര്‍ സഖാക്കളെയോര്‍ക്കൂ... എന്ന ഗാനമാണ് എബിവിപി പ്രവര്‍ത്തകര്‍ പാടുന്നത്. ട്രെയിനില്‍ ഒരേ കമ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ആലപ്പുഴയിലെ കലാകാരന്‍മാര്‍ ഈണത്തില്‍ പാടിയ വിപ്ലവഗാനത്തില്‍ ആകൃഷ്ടരായ എബിവിപി പ്രവര്‍ത്തകര്‍ ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. ചലോ കേരള മാര്‍ച്ചില്‍ 'അഭിമാനമാണ് കേരളം, ഭീകരവും ദേശ വിരുദ്ധവുമാണ് മാർക്സിസം' എന്ന മുദ്രാവാക്യം ഉച്ചത്തില്‍ വിളിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ വിപ്ലവഗാനം ആലപിച്ചത് സംഘ്പരിവാറിന് തിരിച്ചടിയായിരിക്കുകയാണ്.