LiveTV

Live

Kerala

ദേവസ്വം ബോര്‍ഡ് ഭരണസമിതികളുടെ കാലാവധി വെട്ടിക്കുറച്ച ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് പ്രതിപക്ഷം

ദേവസ്വം ബോര്‍ഡ് ഭരണസമിതികളുടെ കാലാവധി വെട്ടിക്കുറച്ച ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് പ്രതിപക്ഷം
Summary
ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവത്തിന് കത്ത് നല്‍കി.


തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡ് ഭരണസമിതികളുടെ കാലാവധി രണ്ടു വര്‍ഷമായി കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവത്തിന് കത്ത് നല്‍കി.

ശബരിമലയില്‍ മണ്ഡലകാലം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണതോതില്‍ നടക്കുന്നതിനിടയില്‍ ഭരണസമിതിയില്‍ മാറ്റം വരുത്തുന്നത് ഇത്തവണത്തെ തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കും. നിലവിലുള്ള ഭരണസമിതി കാര്യക്ഷമമായും സുതാര്യമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭരണസമിതിയെക്കുറിച്ച് പരാതിയോ അഴിമതി ആരോപണങ്ങളോ ഉണ്ടായിട്ടില്ല. ആ നിലയ്ക്ക് ഭരണസമിതിയില്‍ ഇപ്പോള്‍ മാറ്റം വരുത്തേണ്ട യാതൊരു ആവശ്യവുമില്ല. എന്നിട്ടും ഭരണസമിതിയെ പിരിച്ചു വിടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ക്ഷേത്രങ്ങള്‍ മാര്‍ക്‌സിസ്റ്റ വല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം.

കഴിഞ്ഞ ദിവസം നിയമസഭ ചേര്‍ന്നിട്ടും അവിടെ ബില്ല് കൊണ്ടു വരുന്നതിന് പകരം ഓര്‍ഡിനന്‍സു വഴി ദേവസ്വം ഭരണസമിതികളുടെ കാലാവധി കുറയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.