LiveTV

Live

Kerala

സമരങ്ങളോടുള്ള ഭരണകൂട സമീപനം ആശങ്കയുളവാക്കുന്നതെന്ന് വിഎസ്

സമരങ്ങളോടുള്ള ഭരണകൂട സമീപനം ആശങ്കയുളവാക്കുന്നതെന്ന് വിഎസ്
Summary
പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ ആരംഭിച്ച രണ്ടാം ഘട്ട സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയച്ച സന്ദേശത്തിലാണ്..

സമരങ്ങളോട് ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന സമീപനം ആശങ്കയുളവാക്കുന്നതാണെന്ന് വി എസ് അച്യുതാനന്ദന്‍. പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ ആരംഭിച്ച രണ്ടാം ഘട്ട സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയച്ച സന്ദേശത്തിലാണ് വി എസ് ആശങ്ക പങ്കുവെച്ചത്. ചുവട്‌വെയ്പ്പിന് എന്ന പ്രതിഷേധ സംഗമത്തോടെ ആരംഭിച്ച സമരപ്രഖ്യാപനത്തില്‍ നൂറുകണക്കിന് പ്രദേശവാസികള്‍ പങ്കെടുത്തു.