LiveTV

Live

Kerala

നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല

നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല
Summary
2016 ഒക്ടോബറില്‍ 72000ലേറെ ഭൂമി രജിസ്ട്രേഷന്‍ നടന്നുവെങ്കില്‍ നോട്ട് നിരോധം നടപ്പാക്കിയ നവംബറില്‍ ഇത് 44000മായി കുറഞ്ഞു.

നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് റിയല്‍ എസ്റ്റേറ്റ് മേഖല. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ക്രയവിക്രയത്തില്‍ 30 ശതമാനത്തോളം കുറവാണ് നോട്ട് നിരോധം ഉണ്ടാക്കിയത്. അതേസമയം നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിലെത്തി നില്‍ക്കുമ്പോള്‍ പ്രതിസന്ധിയില്‍ നിന്ന് പതുക്കെ കരകയറി തുടങ്ങിയിട്ടുണ്ട്.

2016 ഒക്ടോബറില് 72000ലേറെ ഭൂമി രജിസ്ട്രേഷന് നടന്നുവെങ്കില് നോട്ട് നിരോധം നടപ്പാക്കിയ നവംബറില് ഇത് 44000മായി കുറഞ്ഞു. 2015 നവംബറില്‍ ഇത് 71000 ത്തിന് മുകളിലായിരുന്നു. ഒക്ടോബറില്‍ രജിസ്ട്രേഷന്‍ ഇനത്തില്‍ സംസ്ഥാനസര്‍ക്കാരിന് ലഭിച്ചത് 251 കോടി രൂപയായിരുന്നുവെങ്കില്‍ നവംബറില്‍ 150 കോടിയായി കുറഞ്ഞു. പിന്നീടിങ്ങോട്ട് മാര്‍ച്ച് മാസത്തില്‍ മാത്രമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏതെങ്കിലും ചലനമുണ്ടായത്. അതാകട്ടെ സാന്പത്തികവര്‍ഷം അവസാനിക്കുന്ന മാസമായതിനാലുള്ള സ്വാഭാവിക ചലനം മാത്രമായാണ് വിലയിരുത്തുന്നത്. ചെറുകിട വസ്തുകച്ചവടക്കാരെയാണ് നോട്ട് നിരോധനം വലിയ ആഘാതമേല്‍പ്പിച്ചത്. വാങ്ങിക്കൂട്ടിയ സ്ഥലത്ത് പണി നടന്നിരുന്ന വീടുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ പലരും കടക്കാരായി മാറി.

ആധാര രജിസ്ട്രേഷനുകളില്‍ ഉണ്ടായ കുറവ് മേഖലയുടെ പ്രതിസന്ധിയുടെ നേര്‍ ചിത്രം കൂടിയാണ്. ആധാര രജിസ്ട്രേഷനില്‍ ശരാശരി ഏഴായിരത്തോളം കുറവാണ് ഓരോ മാസവും രേഖപ്പെടുത്തിയിരിക്കുന്നത്.