LiveTV

Live

Kerala

ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപിച്ച് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ രാജിവെച്ചു

ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപിച്ച് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ രാജിവെച്ചു
Summary
നഗരസഭ കൌണ്‍സിലറും വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി അംഗവുമായ റസിയ ഇബ്രാഹീമാണ് രാജിവെച്ചത്

കോഴിക്കോട് കൊടുവള്ളി നഗരസഭ കൌണ്‍സിലറും വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി അംഗവുമായ റസിയ ഇബ്രാഹീം രാജിവെച്ചു. വനിതാ ലീഗ് നേതാവുകൂടിയായ റസിയ ഇബ്രാഹീം ലീഗ് നേതാവായ വൈസ്ചെയര്‍മാന്‍ എ.പി മജീദ് മാസ്റ്റര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് രാജിവെച്ചത്. റസിയ ഇബ്രാഹീമിനെതിരെ നടപടിയെടുക്കുമെന്ന് മുസ്ലീംലീഗ് നേതൃത്വം അറിയിച്ചു. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു റസിയ ഇബ്രാഹീം. ഈ കാലയളവില്‍ വിവിധ പദ്ധതികളില്‍ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഈ കാലയളവില്‍ നടന്ന അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടന്നിരുന്നു.

എന്നാല്‍‌ അന്ന് മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ എ.പി മജീദ് മാസ്റ്ററാണ് അഴിമതി നടത്തിയതെന്നാണ് ആരോപണം. നഗരസഭയായതോടു കൂടി അഴിമതി വര്‍ധിച്ചതായി റസിയ ഇബ്രാഹീം ആരോപിക്കുന്നു. അഴിമതിക്കെതിരെ പ്രതികരിക്കുന്ന പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ക്ക് കൂടുതല്‍ പദ്ധതി വിഹിതം നല്‍കുന്നതായും റസിയ ഇബ്രാഹീം ആരോപിക്കുന്നു. നേരത്തെയും മുസ്ലീം ലീഗിനെതിരെ റസിയ ഇബ്രാഹീം പരസ്യമായി രംഗത്ത് വന്നിരുന്നു. കൊടുവള്ളിയിലെ സ്വര്‍ണകള്ളകടത്തുമായി ബന്ധപെട്ട് സിപിഎംനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വഴിതിരിച്ചുവിടുകയാണ് റസിയ ഇബ്രാഹീമിന്‍റെ ലക്ഷ്യമെന്ന് ലീഗ് ആരോപിക്കുന്നു. റസിയ ഇബ്രാഹീമിനെതിരെ ലീഗ് അച്ചടക്ക നടപടി സ്വീകരിക്കും.