LiveTV

Live

Kerala

സിനിമാ ഗാനങ്ങള്‍ ചേര്‍ത്തുവെച്ച് റെനീഷ് മാഷിന്റെ രസതന്ത്രപഠനം

സിനിമാ ഗാനങ്ങള്‍ ചേര്‍ത്തുവെച്ച് റെനീഷ് മാഷിന്റെ രസതന്ത്രപഠനം
Summary
നിത്യജീവിതത്തിലെ അനുഭവങ്ങളും സിനിമാ സംഭാഷണവും ഗാനങ്ങളും ഒക്കെ ചേര്‍ത്ത് രസതന്ത്ര പഠനം വിദ്യാര്‍ഥികള്‍ക്ക് എളുപ്പമാക്കുന്ന അധ്യാപകനുണ്ട് കോഴിക്കോട്

പഠനം എളുപ്പമാക്കാന്‍ അധ്യാപകര്‍ പല വിദ്യകളും ചെയ്യാറുണ്ട്. നിത്യജീവിതത്തിലെ അനുഭവങ്ങളും സിനിമാ സംഭാഷണവും ഗാനങ്ങളും ഒക്കെ ചേര്‍ത്ത് രസതന്ത്ര പഠനം വിദ്യാര്‍ഥികള്‍ക്ക് എളുപ്പമാക്കുന്ന അധ്യാപകനുണ്ട് കോഴിക്കോട്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി പതിനായിരത്തിലധികം വിദ്യാര്‍ഥികളുണ്ട് മുഹമ്മദ് റെനീഷ് എന്ന ഈ അധ്യാപകന്. രസതന്ത്രം രസകരമാക്കുകയാണ് റെനീഷ് മാഷ്.

പാടിപ്പതിഞ്ഞ സിനിമാ പാട്ടുകളും പറഞ്ഞ് ശീലിച്ച ഡയലോഗുകളും ഈ ക്ലാസ് മുറിയില്‍ ഓര്‍ഗാനിക് കെമിസ്ട്രിയുടെയും പീരിയോഡിക് ടേബിളിന്റെയും ഒക്കെ രൂപത്തില്‍ വിദ്യാര്‍ഥികള്‍ക്കു മുന്നിലെത്തുകയാണ്. കേരളത്തിലും ചെന്നൈയിലും ഗോവയിലും ഉള്‍പ്പെടെ നിരവധി സെന്ററുകള്‍. കോഴിക്കോട് ജില്ലയില്‍ മാത്രം 8 സെന്ററുകള്‍. കടുപ്പമേറിയ ഓര്‍ഗാനിക് കെമിസ്ട്രിയും രാസനാമങ്ങളും ഉള്‍പ്പെടെ കുഴയ്ക്കുന്ന പാഠഭാഗങ്ങള്‍ എളുപ്പമാകുന്നതോടെ വിജയവും എളുപ്പുമാവുന്നുവെന്ന് റെനീഷിന്റെ വിദ്യാര്‍ഥികള്‍. മാങ്കാവ് സ്വദേശിയായ റെനീഷ് ഡിഗ്രി പഠനത്തിനിടെയാണ് രസതന്ത്രം പഠിപ്പിക്കാനിറങ്ങുന്നത്.

പാടാനുള്ള കഴിവും അധ്യാപന വഴിയില്‍ റെനീഷിനെ തുണച്ചു. റെനീഷിന്റെ മികവ് തിരിച്ചറിഞ്ഞതോടെ വിദ്യാര്‍ഥികളുടെ എണ്ണം കൂടി. ഇപ്പോഴത് പതിനായിരത്തിലധികം എത്തിനില്‍ക്കുന്നു.