LiveTV

Live

Kerala

ഹാദിയയെകുറിച്ചുള്ള ഡോക്യുമെന്ററി; ഐ ആം ഹാദിയ റിലീസ് ചെയ്തു

ഹാദിയയെകുറിച്ചുള്ള ഡോക്യുമെന്ററി; ഐ ആം ഹാദിയ റിലീസ് ചെയ്തു
Summary
ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും പ്രതികരണങ്ങളുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം

ഹാദിയയെ കുറിച്ച് ഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഐ ആം ഹാദിയ കോഴിക്കോട് റിലീസ് ചെയ്തു. ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും പ്രതികരണങ്ങളുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അമിത് സെന്‍ ഗുപ്ത ഡോക്യുമെന്ററി സിഡി സംവിധായിക വിദ്യാഭാരതിക്ക് കൈമാറി. വീട്ടുതടങ്കലില്‍ കഴിയുന്ന വൈക്കം സ്വദേശിനി ഹാദിയയുടെ അനുഭവങ്ങള്‍ പറയുകയാണ് ഐ ആാം ഹാദിയ എന്ന ഡോക്യുമെന്ററി.

ഹാദിയയുടെ മതംമാറ്റവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൌ ജിഹാദ് എന്ന സംഘപരിവാറിന്റെ പ്രചാരണത്തിന്റെ തുടര്‍ച്ചയാണ് ഹാദിയ വിഷയമെന്ന് ഉദ്ഘാടനം ചെയ്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അമിത് സെന്‍ ഗുപ്ത പറഞ്ഞു. വിഷയത്തില്‍ കോടതി നിലപാടിനെ വിമര്‍ശിച്ച് ഡോക്യുമെന്ററി സംവിധായിക ദിവ്യാ ഭാരതി. എന്‍. സി.എച്ച്.ആര്‍.ഓ ആണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത് .