LiveTV

Live

Kerala

പൊലീസ് സ്റ്റേഷനില്‍ സിനിമ പ്രദര്‍ശനം

പൊലീസ് സ്റ്റേഷനില്‍ സിനിമ പ്രദര്‍ശനം
Summary
ക്രമസമാധാന പാലനത്തിന് പുറമെ ബാലുശ്ശേരിയിലെ ഒരു വിധം എല്ലാ നല്ല കാര്യങ്ങളിലും ബാലുശ്ശേരി ജനമൈത്രി പൊലീസിന്റെ കൈയൊപ്പുണ്ട്

ജോലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സ്റ്റേഷനില്‍ സിനിമ പ്രദര്‍ശനവുമായി ഒരു പൊലീസ് സ്റ്റേഷന്‍. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിലാണ് ഈ സൌകര്യം. പൊലീസുകാരല്ലാത്തവര്‍ക്കും സിനിമ കാണാന്‍ സൌകര്യമുണ്ട്.

ക്രമസമാധാന പാലനത്തിന് പുറമെ ബാലുശ്ശേരിയിലെ ഒരു വിധം എല്ലാ നല്ല കാര്യങ്ങളിലും ബാലുശ്ശേരി ജനമൈത്രി പൊലീസിന്റെ കൈയൊപ്പുണ്ട്. അനാഥരുടെ സംരക്ഷണം മുതല്‍ പി എസ് സി പരീക്ഷക്കുളള സൌജന്യ പരിശീലനം വരെ. ഇത്തരം നല്ല മാതൃകകളുടെ ശൃംഖലയിലേക്ക് ഒരു കണ്ണി കൂടി ചേര്‍ത്തിരിക്കുകയാണ് ബാലുശ്ശേരി പൊലീസ്. ജോലിയുമായി ബന്ധപ്പെട്ടുള്ള മാനസിക സമ്മര്‍ദ്ദം കുറക്കുക, മനസ്സിനെ ദൃഢപ്പെടുത്തി വെല്ലുവിളികള്‍ ഏറ്റെടുക്കുക, ഇതിനൊപ്പം സാധാരണക്കാര്‍ക്ക് വിശ്വ വിഖ്യാത ചലച്ചിത്രങ്ങളെ പരിചയപ്പെടുത്തുക - ബാലുശ്ശേരി പൊലീസിന്റെ തിയറ്റര്‍ സംരഭത്തിന് പിന്നില്‍ ഇതെല്ലാമുണ്ട്.