LiveTV

Live

Kerala

നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം; പ്രതി പിടിയില്‍ 

നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം; പ്രതി പിടിയില്‍ 
Summary
കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ അക്രമിച്ച പ്രതി പിടിയില്‍

കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ അക്രമിച്ച പ്രതി പിടിയില്‍. ഗാന്ധി റോഡ് സ്വദേശി ജംഷീര്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

ഈ മാസം 18 നാണ് കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്. വൈകുന്നേരം 5.45 നായിരുന്നു സംഭവം. വൈഎംസിഎ ക്രോസ് റോഡില്‍ നിന്നു മാവൂര്‍ റോഡിലേക്കുള്ള ഇടവഴിയിലൂടെ പോകുകയായിരുന്നു പെണ്‍കുട്ടി.