LiveTV

Live

Kerala

ജന്മനാ അന്ധനും ബധിരനും മൂകനും; ഉപജീവനം തേങ്ങ പൊതിച്ച്

ജന്മനാ അന്ധനും ബധിരനും മൂകനും; ഉപജീവനം തേങ്ങ പൊതിച്ച്
Summary
മനോജിനു മുന്നില്‍ ജീവിതം ഇരുട്ടാണ്. പക്ഷെ, വിധിയെ പഴിച്ച് ജീവിതത്തിന്റെ ഓരത്ത് ഒതുങ്ങിക്കഴിയുകയല്ല ഈ മനുഷ്യന്‍.

ശാരീരിക വെല്ലുവിളികളെ നിശ്ചയ ദാര്‍ഢ്യം കൊണ്ട് പൊരുതി തോല്‍പ്പിക്കുകയാണ് കണ്ണൂര്‍ ചാലയിലെ കുനിത്തല സ്വദേശി മനോജ്. മൂര്‍ച്ചയുളള പാര ഉപയോഗിച്ച് തേങ്ങ പൊതിച്ചാണ് ജന്മനാ അന്ധനും ബധിരനും മൂകനുമായ മനോജ് 18 വര്‍ഷമായി കുടുംബം പോറ്റുന്നത്.

മനോജിനു മുന്നില്‍ ജീവിതം ഇരുട്ടാണ്. പക്ഷെ, വിധിയെ പഴിച്ച് ജീവിതത്തിന്റെ ഓരത്ത് ഒതുങ്ങിക്കഴിയുകയല്ല ഈ മനുഷ്യന്‍. മറിച്ച് അതിനോട് പൊരുതി ജയിക്കുകയാണ്.മൂര്ച്ചിയുളള ഇരുമ്പ് പാരയില്‍ തേങ്ങ പൊതിച്ചാണ് ജന്മനാ അന്ധനും മൂകനും ബധിരനുമായ മനോജ് തന്റെറ കുടുംബം പോറ്റുന്നത്. കോയ്യോടും പരിസര പ്രദേശങ്ങളിലുമുളള വീട്ടുകാര്‍ തേങ്ങ പറിച്ചാല്‍ ആദ്യം അന്വേക്ഷിക്കുന്നത് മനോജിനെയാണ്.മനോജിന്റെന കോളനിയും കാഴ്ചയും ശബ്ദവുമെല്ലാം പ്ലസ് വണ്‍ വിദ്യാര്ത്ഥിയായ മകന്‍ രജിനും ഭാര്യ നിഷയുമാണ്. ഒരു പ്രത്യേക രീതിയിലാണ് ഇവര്‍ മനോജുമായി ആശയ വിനിമയം നടത്തുന്നത്.

ഒരു ദിവസം 2500 തേങ്ങകള്‍ വരെ മനോജ് നിഷ് പ്രയാസം പൊതിക്കും. പാരയും തേങ്ങയും മനോജിന്റെ് കയ്യും തമ്മിലുളള രസതന്ത്രം കണ്ടു നില്ക്കു ന്നവരെ പോലും അമ്പരപ്പിക്കുന്നതാണ്. ഈ രസ തന്ത്രത്തില്‍ നാട്ടുകാര്‍ക്കും നൂറ് ശതമാനം വിശ്വാസം. തേങ്ങ പൊതി മാത്രമല്ല, ബീഡി തെറുപ്പും ലോറിയില്‍ മണ്ണ് കയറ്റലുമടക്കം നാട്ടില്‍ എന്ത് ജോലി ചെയ്യാനും മനോജ് തയ്യാറാണ്.