LiveTV

Live

Kerala

ദുരിതം പേറി ചീക്കാട് കോളനി

Summary
ഉദയഗിരി പഞ്ചായത്തിലെ മണക്കടവില്‍നിന്നും ഈ കാട്ടുപാതയിലൂടെ ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍അപ്പര്‍ചീക്കാട് ആദിവാസി കോളനിയിലെത്താം.

ആദിവാസി പുനരധിവാസ മേഖലകളോടുളള സര്‍ക്കാര്‍അവഗണനയുടെ നേര്‍ ചിത്രമാണ് കണ്ണൂര്‍ജില്ലയിലെ ഉദയഗിരി അപ്പര്‍ചീക്കാട് കോളനി. ഒരു പതിറ്റാണ്ട് മുന്‍പാണ് അറുപത്തിയൊന്ന് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ഇവിടെ ഒരേക്കര്‍വീതം ഭൂമി പതിച്ച് നല്‍കിയത്. അടിസ്ഥാന സൌകര്യങ്ങളില്ലാത്തതിനാല്‍ഭൂരിഭാഗം പേരും ഭൂമി ഉപേക്ഷിച്ച് പോയി. ബാക്കിയുളളവരുടെ ജീവിതമാകട്ടെ, ദുരിതപൂര്‍ണമായി തുടരുന്നു.

ഉദയഗിരി പഞ്ചായത്തിലെ മണക്കടവില്‍നിന്നും ഈ കാട്ടുപാതയിലൂടെ ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍അപ്പര്‍ചീക്കാട് ആദിവാസി കോളനിയിലെത്താം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളനിയിലേക്ക് നിര്‍മ്മിച്ച റോഡ് മലവെളളപ്പാച്ചിലില്‍പൂര്‍ണമായി തകര്‍ന്നടിഞ്ഞിരിക്കുന്നു. 12 വര്‍ഷം മുന്‍പാണ് 61 ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ഇവിടെ ഒരേക്കര്‍വീതം ഭൂമി പതിച്ച് നല്‍കിയത്. അതില്‍ഭൂരിഭാഗവും ഇവിടെ നിന്ന് കുടിയൊഴിഞ്ഞ് പോയി.ഇനി ബാക്കിയുളളത് 10 കുടുംബങ്ങള്‍മാത്രം. അര നൂറ്റാണ്ട് മുന്‍പ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ നിലം പൊത്താറായ ലയങ്ങളിലാണ് ഈ കുടുംബങ്ങള്‍ഇപ്പോള്‍അന്തിയുറങ്ങുന്നത്. ശക്തമായ കുത്തൊഴുക്കുളള പുഴ കടന്ന് വേണം സ്ത്രീകളും കുട്ടികളുമടക്കമടക്കമുളളവര്‍ക്ക് പുറംലോകത്തെത്താന്‍. പാലം നിര്‍മ്മിക്കാന്‍തുക വകയിരുത്തിയെന്ന് പ്രഖ്യാപനം വന്നിട്ട് വര്‍ഷം ഏറെയായി. പക്ഷെ പാലം മാത്രം ഇതുവരെ വന്നില്ല

കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍വന്യമൃഗ ശല്യവും രൂക്ഷമാണ്. അടിസ്ഥാന സൌകര്യങ്ങളൊന്നുമില്ലാതെ ഭീതിയുടെ മുള്‍മുനയില്‍ഇവിടെ ഇനി എത്രകാലം എന്ന ചോദ്യം മാത്രമാണ് ഇവരുടെ മുന്നില്‍ബാക്കിയുളളത്.