LiveTV

Live

Kerala

ആർ.എസ്​.എസ്​ പ്രവർത്തകരുടെ കൊലപാതകം; എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി

ആർ.എസ്​.എസ്​ പ്രവർത്തകരുടെ കൊലപാതകം; എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി
Summary
അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ഹരജി ഈ മാസം 30 ന് വീണ്ടും പരിഗണിക്കും

സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന ബി.ജെ.പി, ആർ.എസ്​.എസ്​ പ്രവർത്തകരുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.​ഐക്ക് വിടണമെന്ന ഹരജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. എന്തുകൊണ്ടാണ് കണ്ണൂർ ജില്ലയിൽ മാത്രം രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നതെന്നും കോടതി ചോദിച്ചു. അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ഹരജി ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.

എതിർ രാഷ്​ട്രീയ ചേരിയിലുള്ളവരെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിക്കു​മ്പോൾ അന്വേഷണം അട്ടിമറിക്കാനാണ്​ സർക്കാർ ശ്രമമെന്നും ഈ സാഹചര്യത്തിൽ ബിജെ പി പ്രവർത്തകരുടെ കൊല പാതകം സംബസിച്ച കേസ്​ സി.ബി.ഐക്ക്​ വിടണമെന്നു ആവശ്യപ്പെട്ട് തലശേരി ഗോപാലൻ അടിയോടി വക്കീൽ സ്​മാരക ട്രസ്​റ്റാണ്​ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ' ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബഞ്ച് കണ്ണൂർ ജില്ലയിൽ എന്തുകൊണ്ട് രാഷട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നുവെന്ന് ചോദിച്ചു. കണ്ണൂരിൽ താരതമ്യേന രാഷ്ട്രീയ കൊലvതകങ്ങൾ കുറവാണെന്നും കൂ്ടബ വഴക്കുകളെ തുടർന്നുള്ള കൊല കൾ പോലും രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കുകയാണെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.സർക്കാരിന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ നടത്തുന്നുണ്ട്... കൊലപാതകങ്ങൾ സംബസിച്ച അന്വേഷണം സംസ്ഥാന ഏജൻസികൾ കാര്യക്ഷമമായി നടത്തുന്നുണ്ടെന്നും Ag അറിയിച്ചു. എന്നാൽ ബി.ജെ.പി പ്രവർത്തകരുടെ കൊല സംബന്ധിച്ച് അന്വേഷണം നടത്താൻ. തയറാണെന്ന് സി.ബി.ഐ ' കോടതിയെ അറിയിച്ചു. തുടർന്നാണ് സർക്കാരിനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയത്.'