LiveTV

Live

Kerala

ചുട്ടുപൊള്ളുന്ന വേദനയിലും അവര്‍ ഒത്തുചേര്‍ന്നു

ചുട്ടുപൊള്ളുന്ന വേദനയിലും അവര്‍ ഒത്തുചേര്‍ന്നു
Summary
ചുട്ടുപൊള്ളുന്ന ചൂടുമായി ജീവിക്കുന്ന രോഗം അലട്ടുന്ന 13 കുട്ടികളാണ് ആലുവ ജില്ല ആശുപത്രിയില്‍ ഒത്ത് ചേര്‍ന്നത്

അപൂർവ ജനിതകരോഗമായ ഗോഷെ ബാധിച്ച കുട്ടികള്‍ ഒത്തുചേര്‍ന്നു.‌ ചുട്ടുപൊള്ളുന്ന ചൂടുമായി ജീവിക്കുന്ന രോഗം അലട്ടുന്ന 13 കുട്ടികളാണ് ആലുവ ജില്ല ആശുപത്രിയില്‍ ഒത്ത് ചേര്‍ന്നത്. അന്താരാഷ്ട്ര ഗോഷെ ദിനാചരണത്തോടനുബന്ധിച്ചായിരുന്നു സംഗമം.

ശരീരം ചുട്ടുപൊള്ളുന്ന ചൂട്. തണുത്ത വെള്ളത്തില്‍ ശരീരം തണുപ്പിച്ച് കൊണ്ടിരിക്കേണ്ടി വരുന്ന അവസ്ഥ. ശരീരത്തിലെ എന്‍സൈമുകളുടെ അഭാവം മൂലമുണ്ടാകുന്ന ഗോഷെ രോഗികള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതം പറഞ്ഞറിയിക്കാനാവില്ല. പൊതുജനങ്ങളെ ബോധവൽക്കരിക്കാനും സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുവാമാണ് ഗോഷെ ബാധിച്ചവര്‍ ഒത്തുചേര്‍ന്നത്. സംസ്ഥാനത്ത് ഇരുപതോളം ഗോഷെ രോഗികളാണുള്ളത്. ഇതില്‍ 13 പേര്‍ ഒത്തുചേരലിന്റെ ഭാഗമായി.

ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയുമെങ്കിലും ചികിത്സാചെലവ് ലക്ഷങ്ങള്‍ വരും. കേന്ദ്ര സർക്കാർ ദേശീയ അപൂർവ്വ രോഗ നയത്തില്‍ ഗോഷെ രോഗികള്‍ക്കായി തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി ശ്രദ്ധയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഒത്തുചേരല്‍. എറണാകുളം ജില്ലാ ആശുപത്രിയിലെ ഹിമോഫീലിയ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു ഒത്തുചേരല്‍.