LiveTV

Live

Kerala

സുരേഷ് ഗോപിയുടേത് വിവരക്കേട്; പിണറായിയെ അഭിനന്ദിച്ച് ശശികല

സുരേഷ് ഗോപിയുടേത് വിവരക്കേട്; പിണറായിയെ അഭിനന്ദിച്ച് ശശികല
Summary
ബിജെപി എംപി സുരേഷ് ഗോപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും ഹിന്ദു ഐക്യവേദി നേതാവ് ശശികല.

ബിജെപി എംപി സുരേഷ് ഗോപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും ഹിന്ദു ഐക്യവേദി നേതാവ് ശശികല. അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞത് വിവരക്കേടുകൊണ്ടാണെന്ന് ശശികല പറഞ്ഞു. ആധ്യാത്മിക കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള വിവരക്കേടാണ് ഈ പരാമര്‍ശത്തിന് അടിസ്ഥാനമെന്ന് ശശികല പറഞ്ഞു.

സുരേഷ് ഗോപിയുടേത് വിവരക്കേട്; പിണറായിയെ അഭിനന്ദിച്ച് ശശികല

കേരളത്തില്‍ ദലിതര്‍ക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച സര്‍ക്കാരിന്‍റെ തീരുമാനം നൂറു ശതമാനം ശരിയാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു. കര്‍മം കൊണ്ട് സ്വായത്തമാക്കുന്നതാണ് ബ്രാഹ്മണ്യം. ദലിതര്‍ മാത്രമല്ല, പൂജാരിമാരായി വരുന്നവരെല്ലാം കര്‍മം കൊണ്ട് ബ്രാഹ്മണരാണ്. അതുകൊണ്ട് തന്നെ പിണറായി സര്‍ക്കാരിന്‍റെ നടപടി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ശശികല പറഞ്ഞു.

താന്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നയാളാണെന്നും അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന വര്‍ഗത്തില്‍പെട്ട ശബരിമലയിലെ തന്ത്രിമുഖ്യനാകാനാണ് തന്‍റെ ആഗ്രഹമെന്നുമായിരുന്നു അടുത്തിടെ സുരേഷ് ഗോപി പറഞ്ഞത്. ബ്രാഹ്മണ സമൂഹത്തിന് അര്‍ഹമായത് കിട്ടണമെന്നും അവരെ ആരും അടിച്ചമര്‍ത്താന്‍ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ ബ്രാഹ്മണ പ്രേമത്തിനെതിരെ വന്‍ വിമര്‍ശമാണ് അന്ന് ഉയര്‍ന്നത്.