LiveTV

Live

Kerala

യോഗിയെ തള്ളി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി; കേരളത്തിന്റെ ആരോഗ്യ രംഗം മാതൃക

യോഗിയെ തള്ളി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി; കേരളത്തിന്റെ ആരോഗ്യ രംഗം മാതൃക
Summary
ശിശുമരണ നിരക്ക് കുറച്ച് കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മുന്നേറ്റങ്ങളെ കുറിച്ച് പഠിക്കാനാണ് ശിവസേനാ നേതാവ് കൂടിയായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി ദീപക് സാവന്ത് എത്തിയത്

കേരളത്തിലെ ആരോഗ്യ രംഗത്തിന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ യുപി മുഖ്യമന്ത്രി യോഗി ആധിത്വനാഥ് ഉന്നയിച്ചതിന് പിന്നാലെ കേരളത്തെ പ്രശംസിച്ച് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍. കേരളത്തിന്റെ ആരോഗ്യ രഗം രാജ്യത്തിന് മാതൃകയാണ് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഡോക്ടര്‍ ദീപക് സാവന്ത് പറഞ്ഞു. കേരളത്തില്‍ ശിശുമരണ നിരക്ക് കുറയുന്നതിനെ കുറിച്ച് പഠിക്കാനെത്തിയതായിരുന്നു മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയും സംഘവും.

ശിശുമരണ നിരക്ക് കുറച്ച് കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മുന്നേറ്റങ്ങളെ കുറിച്ച് പഠിക്കാനാണ് ശിവസേനാ നേതാവ് കൂടിയായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി ദീപക് സാവന്ത് എത്തിയത്. കേരളത്തിലെ കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രികള് സന്ദര്‍ശിച്ചാണ് പഠനം. കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി സന്ദര്‍ശിച്ച ദീപക് സാവന്ത് കേരളത്തിലെ ആരോഗ്യ രംഗത്തെ വാനോളം പുകഴ്‍ത്തി. യോഗീ അതിത്വനാഥിന്റെ വിമര്ശം ചൂണ്ടികാട്ടിയപ്പോള് കേരളം എല്ലാര്ക്കും മാതൃകയാണെന്നും ദീപക് സാവന്ത് പ്രതികരിച്ചു.

രോഗീപരിചരണം, ശുചിത്വം എന്നീ കാര്യങ്ങളിലും കേരളത്തിലെ സര്‍ക്കാര് ആശുപത്രികള്‍ മികവ് പുലര്‍ത്തുന്നതായും മന്ത്രി പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങള്‍ മഹാരാഷ്ട്രയിലെ ആരോഗ്യ രംഗത്തും നടപ്പിലാക്കാനാണ് തീരുമാനം.