LiveTV

Live

Kerala

മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്​ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമമെന്ന്​ കേന്ദ്രമന്ത്രി

മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്​ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമമെന്ന്​ കേന്ദ്രമന്ത്രി
Summary
ബിജെപി സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ എറണാകുളത്ത് സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്. 'മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക്​ പിന്നില്‍ ഗൂഢാലോചനയുണ്ട്. 1921ലെ ജിഹാദി​..

മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്​ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി​ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിജെപി സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ എറണാകുളത്ത് സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്.

മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്​ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമമെന്ന്​ കേന്ദ്രമന്ത്രി

'മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്​ലിം സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമം നടക്കുകയാണ്. മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക്​ പിന്നില്‍ ഗൂഢാലോചനയുണ്ട്. 1921ലെ ജിഹാദി​ന്റെ 100ആം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചന ​കേരളത്തിൽ നടക്കുന്നു. ഐഎസ് തന്ത്രമായ ലവ്​ ജിഹാദ് സംസ്ഥാനത്തിന് ഭീഷണിയാണ്.' കേന്ദ്ര മന്ത്രി പറഞ്ഞു.

തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമതാണെന്നും, മധ്യപ്രദേശ് 20 ശതമാനം കാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ കേരളത്തി​ന്റെ വളര്‍ച്ച 1.4 ശതമാനം മാത്രമായിരുന്നെന്നും ഗിരിരാജ് സിംങ് കുറ്റപ്പെടുത്തി. മഹാന്മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്മാരുടെ കൈകളിലാണ്​. ഏകാധിപതിയായ കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണ് കേരളത്തിലെ ജനാധിപത്യമെന്നും ഗിരിരാജ് സിംങ് ആരോപിച്ചു.