LiveTV

Live

Kerala

ഹാദിയ കേസ്: എന്‍ഐഎ അന്വേഷണവും വിവാഹവും തമ്മില്‍ ബന്ധമില്ലെന്ന് കോടതി

ഹാദിയ കേസ്: എന്‍ഐഎ അന്വേഷണവും വിവാഹവും തമ്മില്‍ ബന്ധമില്ലെന്ന് കോടതി
Summary
ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ഹൈക്കോടതിക്ക് എങ്ങനെയാണ് വിവാഹം റദ്ദാക്കുകയെന്നും കോടതി ചോദിച്ചു. കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്..

ഹാദിയ കേസില്‍ ‌നിര്‍ണായക നിരീക്ഷണങ്ങളുമായി വീണ്ടും സുപ്രീം കോടതി. കേസില്‍ ഹാദിയയുടെ ഭാഗം കേൾക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്‍ഐഎ അന്വേഷണവും വിവാഹവും തമ്മില്‍ ബന്ധമില്ല. ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ഹൈക്കോടതി എങ്ങനെയാണ് വിവാഹം റദ്ദാക്കുകയെന്നും കോടതി ചോദിച്ചു. പ്രായപൂര്‍ത്തിയായ ആള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ അവരുടെ തീരുമാനങ്ങള്‍ തന്നെയാണ് നിയമപരമായി നിലനില്‍ക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേസ്‌ ഒക്ടോബർ 30 ലേക്ക്‌ മാറ്റി.