LiveTV

Live

Kerala

കസുവോ ഇഷിഗുറോയ്ക്ക് സാഹിത്യ നൊബേല്‍ ലഭിക്കുമ്പോള്‍ അഭിമാനമായി മലയാളി ലൈല സൈന്‍

കസുവോ ഇഷിഗുറോയ്ക്ക് സാഹിത്യ നൊബേല്‍ ലഭിക്കുമ്പോള്‍ അഭിമാനമായി മലയാളി ലൈല സൈന്‍
Summary
കസുവോ ഇഷിഗുറോയ്ക്ക് നൊബേല്‍ പുരസ്കാരം സമ്മാനിച്ച ദ റിമെയ്ന്‍സ് ഓഫ് ദ ഡേ എന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ലൈലയാണ്. വിവര്‍ത്തനം പൂര്‍ത്തിയാക്കി അയച്ചുകൊടുത്ത അതേ ദിവസം തന്നെയാണ് ആ പുസ്തകത്തിന് നൊബേല്‍..

ബ്രിട്ടീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമ്പോള്‍ ഏറെ സന്തോഷത്തിലാണ് വയനാട് കല്പറ്റയിലെ ലൈല സൈന്‍. കസുവോ ഇഷിഗുറോയ്ക്ക് നൊബേല്‍ പുരസ്കാരം സമ്മാനിച്ച ദ റിമെയ്ന്‍സ് ഓഫ് ദ ഡേ എന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ലൈലയാണ്.

എല്ലാം യാദൃശ്ചികമായിരുന്നു, കസുവോ ഇഷിഗുറോയുടെ ദ റിമൈന്‍സ് ഓഫ് ദ ഡേ വിവര്‍ത്തനം ചെയ്യാന്‍ മാസങ്ങള്‍ക്ക് മുമ്പേ ലൈലയെ ഡിസി ബുക്സ് ഏല്‍പ്പിക്കുന്നു. വിവര്‍ത്തനം പൂര്‍ത്തിയാക്കി അയച്ചുകൊടുത്ത അതേ ദിവസം തന്നെയാണ് ആ പുസ്തകത്തിന് നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നത്. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ലൈല കല്പറ്റയിലണിപ്പോള്‍ താമസിക്കുന്നത്. വയനാട്ടില്‍ ഭര്‍ത്താവ് അനില്‍ ഇമേജുമായി ചേര്‍ന്ന് സ്ഥാപിച്ച എഫ്ആര്‍സി റിസര്‍ച്ച് ആന്‍റ് കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ഡയറക്ടറാണ് ലൈല. പ്രണയവും രണ്ടാം ലോകമഹായുദ്ധവും പ്രമേയമായി വരുന്ന നോവല്‍ മലയാളികള്‍ക്ക് നല്ല വായനാനുഭവമായിരിക്കുമെന്ന് ലൈല പറയുന്നു.

നിരവധി പുസ്തകങ്ങള്‍ ലൈല മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. ഒടുവില്‍ അവശേഷിപ്പിച്ചത് എന്നാണ് ദ റിമൈന്‍ഡ്സ് ഓഫ് ദ ഡേ എന്ന പുസ്തകത്തിന്റെ പേരിന് ലൈല വിവര്‍ത്തനം നല്‍കിയിരിക്കുന്നത്.