LiveTV

Live

Kerala

ആറ് ദലിതരുള്‍പ്പടെ 36 അബ്രാഹ്മണര്‍ക്ക് ശാന്തി നിയമനത്തിന് ശിപാര്‍ശ; ചരിത്രം ഈ നിയമനം

ആറ് ദലിതരുള്‍പ്പടെ 36 അബ്രാഹ്മണര്‍ക്ക് ശാന്തി നിയമനത്തിന് ശിപാര്‍ശ; ചരിത്രം ഈ നിയമനം
Summary
ക്ഷേത്രങ്ങളിലെ ശാന്തിനിയമനങ്ങളില്‍ പുതിയ ചരിത്രം രചിച്ച് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്.

ക്ഷേത്രങ്ങളിലെ ശാന്തിനിയമനങ്ങളില്‍ പുതിയ ചരിത്രം രചിച്ച് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്. 6 ദലിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തു. ആകെ 62 ശാന്തിമാരെ നിയമിക്കാനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ചരിത്രത്തില്‍ ആദ്യമായാണ് പട്ടികജാതി വിഭാഗത്തില്‍ നിന്ന് ആറ് പേരെ ശാന്തിമാരെ നിയമിക്കുന്നത്. 6 ദലിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. മെറിറ്റ് പട്ടികയും സംവരണ പട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്തണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പിഎസ്‍സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമന പട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.

മുന്നോക്ക വിഭാഗത്തില്‍ നിന്ന് 26 പേര്‍ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടി. പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് 36 പേരും നിയമനപട്ടികയില്‍ ഇടം നേടി. ഇതില്‍ 16 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. രണ്ടാം ആന പാപ്പാന്‍ തസ്തികയിലേക്ക് 13 പേരെ നിയമിക്കാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. മുന്നോക്ക വിഭാഗത്തില്‍ പെട്ട 3 പേരാണ് ആന പാപ്പാന്‍ മെറിറ്റ് പട്ടികയിലുള്ളത്.