LiveTV

Live

Kerala

കണ്ണന്താനം വീണ്ടും വിവാദത്തില്‍; നിയമസഭാ ജീവനക്കാരനെ കൊണ്ട് കാല്‍ കഴുകിച്ചു

കണ്ണന്താനം വീണ്ടും വിവാദത്തില്‍; നിയമസഭാ ജീവനക്കാരനെ കൊണ്ട് കാല്‍ കഴുകിച്ചു
Summary
നിയമസഭാ ജീവനക്കാരനെ കൊണ്ട് കാല്‍ കഴുകിച്ചാണ് കണ്ണന്താനം വിവാദത്തിലായിരിക്കുന്നത്.

കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. നിയമസഭാ ജീവനക്കാരനെ കൊണ്ട് കാല്‍ കഴുകിച്ചാണ് കണ്ണന്താനം വിവാദത്തിലായിരിക്കുന്നത്.

കണ്ണന്താനം വീണ്ടും വിവാദത്തില്‍; നിയമസഭാ ജീവനക്കാരനെ കൊണ്ട് കാല്‍ കഴുകിച്ചു

മന്ത്രിയായി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് മുതല്‍ വിവിധ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ കണ്ണന്താനം, ഏറ്റവുമൊടുവില്‍ ഗാന്ധിജയന്തി ദിനത്തിലാണ് പുതിയ പുലിവാല്‍ പിടിച്ചിരിക്കുന്നത്. ഗാന്ധി പ്രതിമയില്‍ പുഷ്‍പാര്‍ച്ചന നടത്തിയ ശേഷം തിരിച്ചിറങ്ങിയപ്പോഴാണ് കണ്ണന്താനം നിയമസഭാ ജീവനക്കാരനെ കൊണ്ട് കാല്‍ കഴുകിച്ചത്. കണ്ണന്താനത്തിന്റെ കാലുകളിലേക്ക് ജീവനക്കാരന്‍ ബക്കറ്റില്‍ എടുത്തുകൊണ്ടുവന്ന വെള്ളം ഒഴിച്ചു നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാധ്യമപ്രവര്‍ത്തകരുടെയും മറ്റ് ജീവനക്കാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു കണ്ണന്താനത്തിന്റെ നടപടി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ കണ്ണന്താനത്തിനെതിരെ പ്രതിഷേധവും ട്രോളും തുടങ്ങി കഴിഞ്ഞു.