LiveTV

Live

Kerala

ടോൾ ബൂത്തിന് സ്ഥലമേറ്റെടുപ്പ്; നാട്ടുകാർ സമരം ശക്തമാക്കുന്നു

ടോൾ ബൂത്തിന് സ്ഥലമേറ്റെടുപ്പ്; നാട്ടുകാർ സമരം ശക്തമാക്കുന്നു
Summary
ടോൾ ബൂത്തിന്റെ വികസനത്തിനായി കൊച്ചി കുമ്പളത്ത് വീണ്ടും സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നാട്ടുകാർ സമരം ശക്തമാക്കുന്നു. നിരവധി തവണ കുടിയിറക്കപ്പെട്ട നാട്ടുകാർ ഇനിയും സ്ഥലം വിട്ടകൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ്..

ടോൾ ബൂത്തിന്റെ വികസനത്തിനായി കൊച്ചി കുമ്പളത്ത് വീണ്ടും സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നാട്ടുകാർ സമരം ശക്തമാക്കുന്നു. നിരവധി തവണ കുടിയിറക്കപ്പെട്ട നാട്ടുകാർ ഇനിയും സ്ഥലം വിട്ടകൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ്. എംപിയും എംഎൽഎയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ഈ കാണുന്ന 45 മീറ്റർ റോഡിന് വേണ്ടി ഇരു ഭാഗങ്ങളിൽ നിന്നുമായി നിരവധി തവണയാണ് നാട്ടുകാരുടെ ജീവനോപാധികൾ ഉൾപ്പെടെ ഏറ്റെടുത്തത്. ഇപ്പോഴത്തെ സ്ഥലമേറ്റെടുപ്പ് റോഡ് പണിതതിന്റെ പേരിൽ ടോൾ പിരിക്കുന്നതിനുള്ള കൌണ്ടറുകൾ കൂട്ടാനാണ്. ടോൾ പ്ലാസയുടെ ഇരു ഭാഗത്തുനിന്നും 35 മീറ്റർ വീതവും, റോഡിൽ നിന്നും 180 മീറ്റർ വീതവും ഏറ്റെടുക്കാനാണ് ദേശീയപാതാ അതോറിറ്റി സർവേ നടപടി ആരംഭിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് നാട്ടുകാർ സമരം വിപുലപ്പടുത്തുന്നത്.

ഏറ്റെടുക്കുന്ന വിശാലമായ സ്ഥലത്ത് ടോൾ പ്ലാസയുടെ അനുബന്ധമായി വിപുലമായ പദ്ധതികളാണ് ടോൾ പിരിക്കുന്ന കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.