LiveTV

Live

Kerala

ഗുണ്ടാസംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി

ഗുണ്ടാസംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി
Summary
കോഴിക്കോട് ഫറോക് സ്വദേശി ബാബുവിന്‍റെ വീട്ടില്‍കയറിയാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്. മാനസിക വെല്ലുവിളിനേരിടുന്ന പെണ്‍കുട്ടിയെയും വീട്ടമ്മയെയും മര്‍ദിച്ചു. ഒരു സംഘം ആളുകള്‍ സ്ത്രീകള്‍ക്കെതിരെ അസഭ്യംപറയുന്നത് നേരത്തെ ബാബു തടഞ്ഞിരുന്നു..

ഗുണ്ടാസംഘം വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. കോഴിക്കോട് ഫറോക് സ്വദേശി ബാബുവിന്‍റെ വീട്ടില്‍കയറിയാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്. മാനസിക വെല്ലുവിളിനേരിടുന്ന പെണ്‍കുട്ടിയെയും വീട്ടമ്മയെയും മര്‍ദിച്ചു. ഒരു സംഘം ആളുകള്‍ സ്ത്രീകള്‍ക്കെതിരെ അസഭ്യംപറയുന്നത് നേരത്തെ ബാബു തടഞ്ഞിരുന്നു. ബാബുവിന്‍റെ ഭാര്യയെകുറിച്ച് അപവാദ പ്രചരണം നടത്തിയ സംഭവത്തില്‍ 6മാസം മുമ്പ് ഉണ്ടായ തര്‍ക്കമാണ് വീട് കയറി അക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ബാബുവിനെ മര്‍ദ്ദിക്കുന്നത് തടായാന്‍ ശ്രമിച്ച ഭാര്യ സുമക്കും 14വയസുള്ള മകള്‍ക്കും മര്‍ദനമേറ്റു. ബാബുവിന്‍റെ ഭാര്യാപിതാവ് വേലായുധനും പരിക്കേറ്റു. ഗുണ്ടാസംഘത്തിന്‍റെ അക്രമത്തില്‍ പരികേറ്റ കുടുംബം ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസിനും, വനിത കമ്മീഷനും, ബാലാവകാശ കമ്മീഷനും ബാബു പരാതി നല്‍കിയിട്ടുണ്ട്.