LiveTV

Live

Kerala

4 മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി

4 മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി
Summary
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തുള്ള വീട്ടില്‍ നിന്ന് നാല് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സര്‍ക്കാര്‍ ദന്തല്‍ കോളേജിലെ നഴ്സിങ്ങ് ഓഫീസറായിരുന്ന..

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തുള്ള വീട്ടില്‍ നിന്ന് നാല് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സര്‍ക്കാര്‍ ദന്തല്‍ കോളേജിലെ നഴ്സിങ്ങ് ഓഫീസറായിരുന്ന രാധാക്യഷ്ണന്റെ മ്യതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ ലഭിച്ചത്. മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം തുടങ്ങി.

കുടുംബപ്രശ്നങ്ങള്‍ മൂലം ഭാര്യയും മകളുമായി അകന്ന് കഴിയുകയായിരുന്നു രാധാക്യഷ്ണന്‍. ഒറ്റക്ക് താമസിക്കുന്ന അച്ഛന്റെ വിവരങ്ങളൊന്നും ഇല്ലാത്തതിനാല്‍ മകളും മരുമകനും ഇന്ന് രാവിലെ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മ്യതദേഹം കണ്ടത്. പ്രാഥമിക പരിശോധനയില്‍ മ്യതദേഹത്തിന് നാല് മാസം പഴക്കമുണ്ടന്ന് പോലീസ് അറിയിച്ചു. നാല് മാസം മുമ്പ് വീടിന്റെ മുറ്റത്ത് രാധാക‍ൃഷ്ണനെ കണ്ടതായി അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്. ഹ്യദയാഘാതമായിരിക്കാം മരണ കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പക്ഷെ മെഡിക്കല്‍ കോളേജിന് തൊട്ടടുത്തുള്ള വീട്ടില്‍ നാല് മാസമായി മ്യതദേഹം കിടന്നിട്ടും പുറത്തറിയാതിരുന്നതില്‍ പോലീസ് ദൂരൂഹത കാണുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.