LiveTV

Live

Kerala

വൃദ്ധസദനങ്ങളിലെ ഒറ്റപ്പെടലിന്‍റെ നേര്‍ചിത്രവുമായി ഡോക്യുമെന്‍ററി

വൃദ്ധസദനങ്ങളിലെ ഒറ്റപ്പെടലിന്‍റെ നേര്‍ചിത്രവുമായി ഡോക്യുമെന്‍ററി
Summary
നാട്ടില്‍ വൃദ്ധസദനങ്ങള്‍ കൂടി വരുന്ന ഈ കാലഘട്ടത്തില്‍ അവിടെ താമസിക്കുന്ന വൃദ്ധരുടെ പ്രശ്നങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ബി വിത്ത് ദം എന്ന ഡോക്യുമെന്‍ററി

ഇന്ന് ലോക വയോജന ദിനം. നാട്ടില്‍ വൃദ്ധസദനങ്ങള്‍ കൂടി വരുന്ന ഈ കാലഘട്ടത്തില്‍ അവിടെ താമസിക്കുന്ന വൃദ്ധരുടെ പ്രശ്നങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ബി വിത്ത് ദം എന്ന ഡോക്യുമെന്‍ററി. ഡോ. ബിന്ദു സുഭാഷാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്.

അമ്മമാരുടെയും അച്ഛന്‍മാരുടെയും വേദന. അവരുടെ പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍. ബി വിത്ത് ദം അവരെ കുറിച്ചാണ്. വൃദ്ധസദനങ്ങളിലെ ഒറ്റപ്പെടലിന്‍റെ വിഷമം അനുഭവിക്കുന്നവരെ കുറിച്ച്. സര്‍ക്കാരിന് കീഴിലെ വൃദ്ധസദനങ്ങളില്‍ 2009 മുതല്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഡോ. ബിന്ദു സുഭാഷ് ഡോക്യുമെന്‍ററി നിര്‍മ്മിക്കുന്നത്. വൃദ്ധസദനങ്ങളിലെ അന്തേവാസികളില്‍ ഭൂരിപക്ഷം പേരുടെയും ജീവിതം ആകുലതയോടെയാണെന്ന് ഡോ. ബിന്ദു പറയുന്നു.

മാതാപിതാക്കള്‍ക്ക് നല്ല ജീവിതാന്തരീക്ഷം ഒരുക്കേണ്ടതിന്‍റെ ആവശ്യകത ഓര്‍മ്മിപ്പിച്ചാണ് ഡോക്യുമെന്‍ററി അവസാനിക്കുന്നത്.