LiveTV

Live

Kerala

രണ്ടാം ക്ലാസുകാരി പീഡനത്തിനിരയായി മരിച്ച സംഭവം; പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

രണ്ടാം ക്ലാസുകാരി പീഡനത്തിനിരയായി മരിച്ച സംഭവം; പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച
Summary
കുട്ടിയുമായി പ്രതി ഇവിടേക്ക് ബസ് കയറിയെന്ന് രാവിലെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.

കൊല്ലം ഏരൂരിൽ രണ്ടാം ക്ലാസുകാരി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച. മൃതദേഹം കണ്ടെത്തിയ ആർപിഎൽ എസ്റ്റേറ്റിൽ രാത്രി വരേയും പൊലീസ് തെരച്ചില്‍ നടത്തിയില്ല. കുട്ടിയുമായി പ്രതി ഇവിടേക്ക് ബസ് കയറിയെന്ന് രാവിലെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.

കൊല്ലത്ത് പീഡനത്തിനിരയായി മരിച്ച രണ്ടാം ക്ലാസ് വിദ്യാർഥിനി ശ്രീലക്ഷ്മിയുമായി പ്രതി രാജേഷ് കുളത്തൂപ്പുഴക്ക് ബസ് കയറി എന്ന വിവരം കുട്ടിയെ കാണാതായ ആദ്യ മണിക്കൂറിൽ തന്നെ ഏരൂർ പൊലീസിന് ലഭിച്ചിരുന്നു. കുളത്തൂപ്പുഴക്ക് സമീപത്തായാണ് രാജേഷിന്റെ വസതി. ഇതിനടുത്തുള്ള പൊതുമേഖല സ്ഥാപനമായ ആർപിഎൽ എസ്റ്റേറ്റിനുള്ളിലാണ് തൊട്ടടുത്ത ദിവസം ശ്രീലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുട്ടിയെ കാണാതായ ബുധനാഴ്ച രാത്രി വരെ പൊലീസ് ഇവിടെ യാതൊരു അനേഷണത്തിനും എത്തിയില്ലെന്ന് എസ്റ്റേറ്റ് ചെക്ക് പോസ്റ്റിലെ വാച്ച് മാൻ പറയുന്നു.

സംഭവ ദിവസം ഉച്ചയ്ക്ക് കുളത്തൂപ്പുഴ മേഖലയിൽ രാജേഷിനെ കണ്ടതായി നാട്ടുകാരിൽ ചിലർ അറിയിച്ചെങ്കിലും അപ്പോഴും പൊലീസ് അനേഷണം ഊർജിതമാക്കിയില്ല. കുട്ടിക്കായുള്ള തിരച്ചിലിൽ കുളത്തൂപ്പുഴ പൊലീസ് പങ്കെടുക്കുന്നത് രാത്രി പത്ത് മണിക്ക് ശേഷമാണ്. രാവിലെ പത്ത് മണിക്ക് ഏരൂരിൽ സ്റ്റേഷനിലെത്തിയ പരാതിയിൽ ഉദ്യോഗസ്ഥർ വേണ്ടത്ര പ്രാധാന്യം നൽകാതിരുന്നതാണ് വീഴ്ചകൾക്ക് കാരണം. വിവിധ സ്റ്റേഷനുകളെ ഏകോപിപ്പിച്ച് കൊണ്ട് തിരച്ചിൽ നടത്തുന്നതിൽ ഉന്നത ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായാണ് കരുതപ്പെടുന്നത്.