LiveTV

Live

Kerala

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; സി.പി ഉദയഭാനുവിനെതിരെ ബന്ധുക്കള്‍

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; സി.പി ഉദയഭാനുവിനെതിരെ ബന്ധുക്കള്‍
Summary
പാലക്കാട് ജില്ലയിലെ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് രാജീവും സിപി ഉദയഭാനുവും തമ്മില്‍ ബന്ധപ്പെട്ടിരുന്നു.

ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിപി ഉദയഭാനുവില്‍ നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെന്ന് സുഹൃത്തുക്കള്‍. എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കില്‍ നെടുമ്പാശ്ശേരി പൊലീസിനെ സമീപിക്കാമെന്ന് ഹൈക്കോടതി രാജീവിന് നിര്‍ദേശം നല്‍കിയിരുന്നു. ഉദയഭാനുവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് രാജീവ് മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

പാലക്കാട് ജില്ലയിലെ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് രാജീവും സിപി ഉദയഭാനുവും തമ്മില്‍ ബന്ധപ്പെട്ടിരുന്നു. ഭൂമി വില്‍പ്പനയ്ക്ക് കരാര്‍ എഴുതിയിരുന്നെങ്കിലും പിന്നീട് യഥാര്‍ത്ഥ്യമായില്ല. ഇതിന്റെ പേരില്‍ സിപി ഉദയഭാനു ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് കൊല്ലപ്പെട്ട രാജീവ് ഹൈക്കോടതിയെ സമീപിച്ചത്.

സം​ഭ​വ​ത്തി​ൽ ത​നി​ക്കു പ​ങ്കി​ല്ലെ​ന്നും രാ​ജീ​വി​ന്‍റെ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നു​മാ​ണ് സി.​പി.​ഉ​ദ​യ​ഭാ​നു​വി​ന്‍റെ പ്ര​തി​ക​ര​ണം. ഭൂ​മി ഇ​ട​പാ​ടി​ൽ രാ​ജീ​വി​നു പ​ണം ന​ൽ​കി​യി​രു​ന്നു. ഈ ​ഇ​ട​പാ​ട് ന​ട​ക്കാ​ത്ത​തി​നാ​ൽ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് രാ​ജീ​വി​നെ​തി​രേ ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്കു പ​രാ​തി ന​ൽ​കി. ഈ ​പ​രാ​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​കു​ന്ന​തി​നു​വേ​ണ്ടി മാ​ത്ര​മാ​ണ് രാ​ജീ​വ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നാ​ണ് ഉ​ദ​യ​ഭാ​നു​വി​ന്‍റെ പ്ര​തി​ക​ര​ണം.

റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​റാ​യി​രു​ന്ന അ​ങ്ക​മാ​ലി നാ​യ​ത്തോ​ട് വീ​രം​പറമ്പി​ൽ രാ​ജീ​വി​നെ​യാ​ണ് ചാ​ല​ക്കു​ടി പ​രി​യാ​ര​ത്ത് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പ​രി​യാ​ര​ത്ത് ത​വ​ള​പ്പാ​റ​യി​ൽ എ​സ്ഡി കോ​ണ്‍​വ​ന്‍റ് വ​ക കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.