LiveTV

Live

Kerala

കേന്ദ്ര ഹജ്ജ് മിഷന്റെ അവഗണനയ്ക്കെതിരെ കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍

 കേന്ദ്ര ഹജ്ജ് മിഷന്റെ അവഗണനയ്ക്കെതിരെ കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍
Summary
മദീനയിലെ ക്യാമ്പില്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി നല്‍കിയില്ലെന്നാണ് ഹാജിമാരുടെ പരാതി

കേന്ദ്ര ഹജ്ജ് മിഷന്റെ അവഗണനയ്ക്കെതിരെ പരാതിയുമായി കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍. മദീനയിലെ ക്യാമ്പില്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി നല്‍കിയില്ലെന്നാണ് ഹാജിമാരുടെ പരാതി. ഹജ്ജ് കര്‍മ്മം കഴിഞ്ഞ് നെടുമ്പാശ്ശേരിയില്‍‌ തിരികെയെത്തിയ ഹാജിമാരാണ് ഹജ്ജ് മിഷന്റെ അവഗണ വെളിപ്പെടുത്തിയത്.

കേന്ദ്ര ഹജ്ജ് മിഷന്‍‌ മദീനയില്‍ ഒരുക്കിയ ക്യാമ്പില്‍ ദുരനുഭവങ്ങള്‍ മാത്രമാണ് നേരിട്ടതെന്ന് ഹാജിമാര്‍ പറയുന്നു. ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ ഹജ്ജ് മിഷന്‍ കടുത്ത അലംഭാവം പുലര്‍ത്തിയതായാണ് തീര്‍ത്ഥാടകരുടെ ആരോപണം. കുടിവെള്ളം പൊലും ലഭിച്ചില്ല. 2 പേര്‍ താമസിക്കേണ്ട മുറിയില്‍ താമസിച്ചത് ഏഴും എട്ടും പേര്‍. മതിയായ ശുചിമുറികളും ഉണ്ടായിരുന്നില്ല.

ക്യാമ്പില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പള്ളിയിലേക്ക് പോകാന്‍ വാഹന സൌകര്യമൊരുക്കിയിരുന്നില്ല. ഇതിനാല്‍ ദിവസേന 1800 രൂപ കയ്യില്‍ നിന്ന് മുടക്കിയാണ് നിസ്കാരത്തിനായി പള്ളിയിലെത്തിയത്. ഹജ്ജ് മിഷന്‍ പ്രതിനിധികളോട് പരാതിരപ്പെട്ടെങ്കിലും അവഗണനയായിരുന്നു ഫലം. വൊളണ്ടിയര്‍മാര്‍ക്ക് ഹിന്ദി അറിയാത്തതും പ്രപതിസന്ധിയായി. 1800-ലേറെ പേര്‍ക്കാണ് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായതെന്നും ഹാജിമാര്‍ പറയുന്നു. വിഷയത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായ ഇ ടി മുഹമ്മദ് ബഷീറിന് തീര്‍ത്ഥാടകര്‍ പരാതി നല്‍കിയിട്ടുണ്ട്.