LiveTV

Live

Kerala

ഷാര്‍ജയിലെ ജയിലിലെ ഇന്ത്യക്കാരെ മോചിപ്പിച്ച സംഭവം വേങ്ങരയില്‍ ഇടതുമുന്നണി പ്രചാരണായുധമാക്കുന്നു

ഷാര്‍ജയിലെ ജയിലിലെ ഇന്ത്യക്കാരെ മോചിപ്പിച്ച സംഭവം വേങ്ങരയില്‍ ഇടതുമുന്നണി  പ്രചാരണായുധമാക്കുന്നു
Summary
ഷാര്‍ജയിലെ തടവുകാരെ വിട്ടയക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടത് വേങ്ങരയില്‍ സജീവ ചര്‍ച്ചയാക്കാനാണ് തീരുമാനം

ഷാര്‍ജയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ച സംഭവം വേങ്ങരയില്‍ ഇടതു മുന്നണി മുഖ്യപ്രചാരണായുധമാക്കുന്നു.ഷാര്‍ജയിലെ തടവുകാരെ വിട്ടയക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടത് വേങ്ങരയില്‍ സജീവ ചര്‍ച്ചയാക്കാനാണ് തീരുമാനം. എന്നാല്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.

ഷാര്‍ജ ഭരണാധികാരി കഴിഞ്ഞദിവസം കേരള ത്തിലെത്തിയപ്പോഴായിരുന്നു പിണറായി വിജയന്‍ ഷാര്‍ജയില്‍ മൂന്നുവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ വിട്ടയക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് 149 ഇന്ത്യക്കാരെ മോചിപ്പിക്കുകയും ചെയ്തു.ഈ കാര്യം സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടാനാണ് ഇടതു മുന്നണിയുടെ ശ്രമം. പ്രവാസികള്‍ ഏറെയുള്ള വേങ്ങരയില്‍ ഈ വിഷയം പ്രചാരണായുധമാക്കുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.എന്നാല്‍ സത്യവിരുദ്ധമായ കാര്യങ്ങളാണ് ഇടതു മുന്നണി പ്രചരിപ്പിക്കുന്നതെന്ന് യുഡിഎഫും ആരോപിക്കുന്നു. ഇടതുമുന്നണിയുടെ അവകാശവാദം പൊള്ളയാണെന്ന് കാണിച്ച് ബിജെപിയും പ്രചാരണം നടത്തുന്നുണ്ട്.