LiveTV

Live

Kerala

ഹാദിയ കേസില്‍ ബൃന്ദ കാരാട്ടിന്റെ അഭിപ്രായം കോടതിയലക്ഷ്യമെന്ന് കുമ്മനം

ഹാദിയ കേസില്‍ ബൃന്ദ കാരാട്ടിന്റെ അഭിപ്രായം കോടതിയലക്ഷ്യമെന്ന് കുമ്മനം
Summary
അഭിപ്രായമുണ്ടെങ്കില്‍ സുപ്രിംകോടതിയിലോ ഹൈക്കോടതിയിലോ ഉന്നയിക്കണം.

ഹാദിയയുടെ അച്ഛന്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് സിപിഎം നേതാവ് ബൃന്ദാകാരാട്ട് പറഞ്ഞത് കോടതി അലക്ഷ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഭിപ്രായമുണ്ടെങ്കില്‍ സുപ്രിംകോടതിയിലോ ഹൈക്കോടതിയിലോ ഉന്നയിക്കണം. കേസില്‍ കക്ഷി ചേരാതെ അഭിപ്രായം പറഞ്ഞത് ശരിയല്ലെന്നും കുമ്മനം കോട്ടയത്ത് പറഞ്ഞു.

ഹാദിയ കേസില്‍ ബൃന്ദ കാരാട്ടിന്റെ അഭിപ്രായം കോടതിയലക്ഷ്യമെന്ന് കുമ്മനം

ഏത് കോടതി ആയാലും പ്രായപൂര്‍ത്തിയായ സ്ത്രീയുടെ അവകാശം ഹനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു. ഹരിയാനയിലെ ഖാപ് പഞ്ചായത്തും ഹാദിയയുടെ സാഹചര്യവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും ബൃന്ദ കാരാട്ട് ചോദിച്ചു. കേസില്‍ സുപ്രിംകോടതിയെ സമീപിക്കാനുള്ള വനിതാ കമ്മീഷന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും വ്യക്തിസ്വാതന്ത്ര്യവും രാജ്യസുരക്ഷയും കൂട്ടിക്കലര്‍ത്തരുതെന്നും അവര്‍ പറഞ്ഞിരുന്നു. കോടതി ഇടപെടലിലൂടെയാണ് ഹാദിയ രക്ഷിതാക്കളുടെ തടവില്‍ കഴിയുന്നതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഹാദിയയുടെ കാര്യത്തില്‍ സുപ്രിംകോടതി ഇടപെടലുണ്ടാവാത്തത് നിര്‍ഭാഗ്യകരമാണെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കുമ്മനം രംഗത്തുവന്നിരിക്കുന്നത്.