LiveTV

Live

Kerala

ഇരുകൈകളും മാറ്റിവയ്ക്കുന്ന ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ കൊച്ചിയില്‍

ഇരുകൈകളും മാറ്റിവയ്ക്കുന്ന ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ കൊച്ചിയില്‍
Summary
13 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ 20 സര്‍ജന്‍മാരും 16 അംഗ അനസ്തെറ്റിക് ടീമുമാണ് പങ്കെടുത്തത്

ഇരുകൈകളും മാറ്റിവയ്ക്കുന്ന ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ കൊച്ചിയില്‍ നടന്നു. വാഹനാപകടത്തെത്തുടര്‍ന്ന് കൈകള്‍ മുറിച്ചുമറ്റിയ പൂന സ്വദേശിനായ ശ്രേയയ്ക്കാണ് മുട്ടിന് മുകളില്‍വെച്ച് ഇരുകൈകളും മാറ്റിവെച്ചത്. വാഹനാപകടത്തില്‍ മരിച്ച കൊച്ചി സ്വദേശി സച്ചിന്റെ കൈകള്‍ ഇനി ശ്രേയക്ക് താങ്ങാവും.

കൈപ്പത്തിയും കൈമുട്ടിന് താഴെയുള്ള ഭാഗം മാറ്റിവെക്കുന്ന ശസ്ത്രക്രിയകള്‍ നേരത്തെ തന്നെ കൊച്ചിയില്‍ നടന്നിരുവന്നു. കൈമുട്ടിന്റെ മുകള്‍ ഭാഗം മുതല്‍ കൈകള്‍ മാറ്റിവെക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ ശസ്ത്രക്രിയയാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയുടെ കൈകള്‍ വച്ചുപിടിപ്പിക്കുന്നുവെന്ന ആപൂര്‍വതയുമുണ്ട് . വാഹനാപകടത്തില്‍‌ മസ്തിഷ്ക മരണം സംഭവിച്ച എറണാകുളം രാജഗിരി കോളേജിലെ വിദ്യാര്‍ഥിയായിരുന്ന സച്ചിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറായതാണ് ശ്രേയയക്ക് തുണയായത്. മണിപ്പാലില്‍ കെമിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയാണ് 19കാരിയായ ശ്രേയ. ആദ്യം കൃത്രിമ കൈകള്‍ ഉപയോഗിച്ചിരുന്നെങ്കിലും ദൈനംദിന കാര്യങ്ങള്‍ക്കും പോലും ബുദ്ധിമുട്ടി തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായത്.

13 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ 20 സര്‍ജന്‍മാരും 16 അംഗ അനസ്തെറ്റിക് ടീമുമാണ് പങ്കെടുത്തത്. 2 വര്‍ഷം കൊണ്ട് ശ്രേയയ്ക്ക് കൈകളുടെ ചലനശേഷി എഴുപത് ശതമാനത്തോളം വീണ്ടെടുക്കാനാവുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.