LiveTV

Live

Kerala

കീഴാറ്റൂര്‍ സമരം: സമവായം ഉണ്ടാകുന്നതുവരെ വിജ്ഞാപനം ഇറക്കില്ലെന്ന് സര്‍ക്കാറിന്റെ ഉറപ്പ്

കീഴാറ്റൂര്‍ സമരം: സമവായം ഉണ്ടാകുന്നതുവരെ വിജ്ഞാപനം ഇറക്കില്ലെന്ന് സര്‍ക്കാറിന്റെ ഉറപ്പ്
Summary
സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്ന വാര്‍ത്ത മീഡിയവണാണ് പുറത്തുവിട്ടത്

ദേശീയപാത നിര്‍മാണത്തിനായി കണ്ണൂര്‍ കീഴാറ്റൂരിലെ നെല്‍വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരം നടക്കുന്ന സാഹചര്യത്തില്‍ സമവായം ഉണ്ടാക്കുന്നതുവരെ വിജ്ഞാപനം ഇറക്കില്ലെന്ന് സമരക്കാര്‍ക്ക് സര്‍ക്കാരിന്റെ ഉറപ്പ്. ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. പുതിയ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുന്നത് ആലോചിക്കാന്‍ നാളെ സമര സമിതി പ്രദേശത്ത് വിപുലമായ യോഗം വിളിച്ചു ചേര്‍ത്തു. സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്ന വാര്‍ത്ത മീഡിയവണാണ് പുറത്തുവിട്ടത്.

നെല്‍വയലും തണ്ണീര്‍ത്തടവും നശിപ്പിച്ചുകൊണ്ട് ദേശീയ പാത നിര്‍മ്മാണം അനുവദിക്കില്ലെന്ന് കാട്ടിയാണ് പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ സിപിഎം അണികള്‍ തന്നെ സമരം തുടങ്ങിയത്. പാര്‍ട്ടി ഇടപെട് സമ്മര്‍ദ്ദം ചെലുത്തിയിട്ടും ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ബിജെപി ഉള്‍പ്പെടെ കക്ഷികള്‍ സമരത്തിന് പിന്തുണയുമായി എത്തുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ സമരക്കാരുമായി ചര്‍ച്ച നടന്നത്.

നിര്‍ദ്ദിഷ്ട അലൈന്‍മെന്‍റില്‍ തന്നെ ബൈപാസ് നിര്‍മിക്കുമെന്ന മുന്‍ നിലപാടില്‍ അയവുവരുത്താന്‍ ചര്‍ച്ചയില്‍ സര്‍ക്കാര്‍ തയ്യാറായി. ബദല്‍ പാത കണ്ടെത്താന്‍ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടര്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍, സിപിഎം ജില്ലാ സെക്രട്ടറി, സ്ഥലം എം.എല്‍.എ ജയിംസ് മാത്യു എന്നിവരുള്‍പ്പെട്ട സമിതിയെ നിയോഗിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, തളിപ്പറമ്പ് എം എല്‍.എ ജയിംസ് മാത്യു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.