LiveTV

Live

Kerala

വേങ്ങരയിലെ യൂത്ത് ലീഗിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

വേങ്ങരയിലെ യൂത്ത് ലീഗിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു
Summary
വേങ്ങരയില്‍ സജീവമാകാന്‍ മുസ്ലിം ലീഗ് നേതൃത്വം യൂത്ത് ലീഗിനോട് ആവശ്യപ്പെട്ടു.

വേങ്ങരയിലെ തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് യൂത്ത് ലീഗിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള അതൃപ്തിയാണ് യൂത്ത് ലീഗിന്റെ പിന്‍മാറ്റത്തിന് കാരണം. വേങ്ങരയില്‍ സജീവമാകാന്‍ മുസ്ലിം ലീഗ് നേതൃത്വം യൂത്ത് ലീഗിനോട് ആവശ്യപ്പെട്ടു.

വേങ്ങരയില്‍ പി കെ ഫിറോസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു യൂത്ത് ലീഗിന്റെ ആവശ്യം. ഇത് പരിഗണിക്കാത്തതിലുള്ള നിരാശയാണ് തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് യൂത്ത് ലീഗിനെ നിര്‍ജീവമാക്കിയത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനുകളില്‍ യുവാക്കളുടെ അസാന്നിധ്യം പ്രകടമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഇടപെടല്‍.

പി കെ ഫിറോസ് അടക്കമുള്ള യൂത്ത് ലീഗ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വേങ്ങരയില്‍ തുടരണമെന്നാണ് പാര്‍ടി നിര്‍ദേശം. മറ്റു പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ സുപ്രധാന ചുമതലകള്‍ പലപ്പോഴും യൂത്ത് ലീഗിനെയാണ് പാര്‍ടി ഏല്‍പ്പിക്കാറുള്ളത്.

വേങ്ങര ഉപതെരഞ്ഞെടുപ്പിന് പന്ത്രണ്ട് നാള്‍ മാത്രം ശേഷിക്കെ പ്രചരണത്തിന്റെ ഒരു ചുമതലയും യൂത്ത് ലീഗ് ഏറ്റെടുത്തിട്ടില്ല