LiveTV

Live

Kerala

ദലിത് സമുദായംഗമായ തന്ത്രിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

Summary
മംഗലാംകുന്ന് സ്വദേശിയും മാതൃകുല ധർമ രക്ഷാ ശ്രമത്തിലെ ആചാര്യനുമായ ബിജു നാരായണനെയാണ് കുത്തിക്കൊല്ലാൻ ശ്രമം നടന്നത്.

വീട്ടിലുറങ്ങിക്കിടന്ന ദലിത് സമുദായംഗമായ തന്ത്രിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. ശ്രീകൃഷ്ണപുരം മംഗലാംകുന്ന് സ്വദേശിയും മാതൃകുല ധർമ രക്ഷാ ശ്രമത്തിലെ ആചാര്യനുമായ ബിജു നാരായണനെയാണ് കുത്തിക്കൊല്ലാൻ ശ്രമം നടന്നത്. ഇയാളെ മാങ്കോട് കേരള മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്നു പുലർച്ചെയാണ് സംഭവം. ശബ്ദം കേട്ടുണർന്ന ബിജുവിന്റെ തോളിലും കൈക്കുമാണ് കുത്തേറ്റത്. കഴിഞ്ഞ ജൂൺ മാസത്തിൽ ബിജുവിനെതിരെ ആസിഡ് ആക്രമണമുണ്ടായിരുന്നു. ദലിതുകൾക്കായി വേദപഠന ക്ലാസുകൾ നടത്തിയതിനായിരുന്നു ആക്രമണം. ഡിസംബറിൽ ദലിത് താന്ത്രികരുടെ കാർമികത്വത്തിൽ ഒരു മഹായാഗം സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിലൂടെയും ഫോൺ വഴിയും ഭീഷണിയുണ്ടായിരുന്നു. ആർ എസ എസ് ബന്ധമുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. നേരത്തെ നടന്ന ആസിഡ് ആക്രമണത്തിലെ പ്രതികളെയും പിടികൂടിയിട്ടില്ല.