LiveTV

Live

Kerala

മിമിക്രി, മോണോആക്ട് മത്സരങ്ങള്‍ രണ്ട് വിഭാഗങ്ങളായി നടത്തുന്നതിനെതിരെ പ്രതിഷേധം

മിമിക്രി, മോണോആക്ട് മത്സരങ്ങള്‍ രണ്ട് വിഭാഗങ്ങളായി നടത്തുന്നതിനെതിരെ പ്രതിഷേധം
Summary
ഈ വര്‍ഷം മുതല്‍ ആറ് ഇനങ്ങളില്‍ ആണ്‍, പെണ്‍ ഭേദമില്ലാതെയായിരിക്കും മത്സരങ്ങള്‍. ഒരുമിച്ച് ഒരു വിഭാഗമായി മത്സരിച്ചാല്‍ മതി എന്നതാണ് പരിഷ്‌കരിച്ച കലോത്സവ മാന്വലില്‍ പറയുന്നത്.

സ്‌കൂള്‍ കലോത്സവങ്ങളിലെ ചില മത്സരങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വിഭാഗത്തില്‍ ആക്കിയതിനെതിരെ പ്രതിഷേധമുയരുന്നു. മത്സരങ്ങള്‍ ആണ്‍, പെണ്‍ വിഭാഗങ്ങളിലായി തന്നെ നടത്തണമെന്നതാണ് പരിശീലകരുടെയും രക്ഷിതാക്കളുടെയും ആവശ്യം. മിമിക്രി മോണോആക്ട് തുടങ്ങിയ കലാരൂപങ്ങള്‍ ഒരുമിച്ചാക്കുന്നത് അശാസ്ത്രീയമാണെന്നാണ് ഉയരുന്ന ആരോപണം.

ഈ വര്‍ഷം മുതല്‍ ആറ് ഇനങ്ങളില്‍ ആണ്‍, പെണ്‍ ഭേദമില്ലാതെയായിരിക്കും മത്സരങ്ങള്‍. ഒരുമിച്ച് ഒരു വിഭാഗമായി മത്സരിച്ചാല്‍ മതി എന്നതാണ് പരിഷ്‌കരിച്ച കലോത്സവ മാന്വലില്‍ പറയുന്നത്. എന്നാല്‍ മിമിക്രി, മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളില്‍ ഇത് പ്രാവര്‍ത്തികമല്ലെന്നാണ് പരിശീലകരുടെ അഭിപ്രായം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ശബ്ദങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് പ്രധാന കാരണം.

ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരിശീലകര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചായിരുന്നു മിമിക്രി, മോണോ ആക്ട് മത്സരങ്ങള്‍. എന്നാല്‍ ഇത് പരാജയപ്പെടുകയും പിന്നീട് രണ്ടായി മത്സരം നടത്തുകയുമായിരുന്നു.