LiveTV

Live

Kerala

കുറ്റപത്രം ഒക്ടോബര്‍ 8ന്; ദിലീപിനെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍

 കുറ്റപത്രം ഒക്ടോബര്‍ 8ന്; ദിലീപിനെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍
Summary
നടിയെ ആക്രമിച്ച കേസില്‍ ഒക്ടോബര്‍ 8 ന് കുറ്റ പത്രം സമര്‍പ്പിക്കും. കുറ്റ പത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരും. കൂട്ടബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെ ചുമത്തും...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ എട്ടിന് മുന്‍പ് സമര്‍പ്പിക്കും. ഗൂഢാലോചന, കൂട്ടബലാത്സംഗ തുടങ്ങി ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ചുമത്തുന്നത്. കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരാനാണ് തീരുമാനം.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ എട്ടിന് മുൻപ് സമർപ്പിക്കും. അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. ഗൂഢാലോചന, കൂട്ടബലാൽസംഗം,തുടങ്ങി ഇരുപതു വർഷത്തിൽ കൂടുതൽ തടവു ശിക്ഷക്കുള്ള കുറ്റങ്ങളാണ് ചുമത്തുന്നത്. ‍കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.

കേസിൽ പ്രധാന തൊണ്ടി മുതലായ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും കുറ്റപത്രം സമർപ്പിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തീരുമാനം. ദിലീപ് അറസ്റ്റിലായി തൊണ്ണൂറു ദിവസം തികയുന്നതിനു മുൻപ് തന്നെ കുറ്റപത്രം സമർപ്പിക്കും. കൂട്ട ബലാൽസംഗം, ക്രിനിനൽ ഗൂഡാലോചന തുടങ്ങി ജീവ പര്യന്തം തടവു ലഭിക്കാവുന്ന കുറ്റങ്ങൾ നിലനിർത്തിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ ഫോണും മെമ്മറി കാർഡും കണ്ടെത്തുക എന്നതടക്കമുള്ള കാര്യങ്ങൾക്കായി അന്വഷണം തുടരും. പൾസർ സുനി ചെയ്ത എല്ലാ കുറ്റകൃത്യങ്ങളിലും ദിലീപിന് പങ്കുണ്ടെന്നാന്നാണ് പോലീസ് കുറ്റപത്രത്തിൽ രേഖപ്പെടുത്തുക. സുനിയുടെ കൂട്ടാളികളെ കൂടാതെ അഭിഭാഷകരായ പ്രതീഷ് ചക്കോയും രാജു ജോസഫും, സുനിക്ക് വേണ്ടി ദിലീപിനെ ഫോൺ ചെയ്ത കളമശ്ശേരി ഏആർ ക്യാന്പിലെ പോലീസ് ഉദ്യോഗസ്ഥൻ സിപി അനീഷും പ്രതി ആയേക്കും. നടി ആക്രമിച്ച സംഭവത്തില്‍ നേരത്തെ തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ ആക്രമണത്തില്‍ നേരിട്ട് പങ്കാളികളായ പള്‍സര്‍സുനിയും സംഘവും ആണ് പ്രതികള്‍. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പോലീസ് നടത്തുന്നത്.