LiveTV

Live

Kerala

വിവാഹ വാഗ്‌ദാനം നല്‍കി ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്‌ദാനം നല്‍കി ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
Summary
വിവാഹ വാഗ്‌ദാനം നല്‍കി വീട്ടമ്മയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ദൃശ്യങ്ങള്‍ ലൈവായി ഇന്റര്‍നെറ്റ്‌ വഴി പ്രചരിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. രാജാക്കാട്‌ സ്വദേശി..

വിവാഹ വാഗ്‌ദാനം നല്‍കി വീട്ടമ്മയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ദൃശ്യങ്ങള്‍ ലൈവായി ഇന്റര്‍നെറ്റ്‌ വഴി പ്രചരിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. രാജാക്കാട്‌ സ്വദേശി ഇരുപത്തിമൂന്നുകാരന്‍ ലിനുവാണ്‌ അടിമാലി പോലീസിന്റെ പിടിയിലായത്‌. സംഭവത്തിന്‌ ശേഷം തമിഴ്‌നാട്ടിലേക്ക്‌ കടന്ന ലിനുവിനെ കേസ്‌ ഒത്തുത്തീര്‍പ്പാക്കാമെന്ന പേരില്‍ ബന്ധുക്കള്‍ മുഖേന പൂപ്പാറയില്‍ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന വസ്‌ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്‌തു വന്നിരുന്ന യുവതിയുമൊത്തുള്ള ദൃശ്യങ്ങളാണ്‌ പ്രതി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതി ലിനുവിനെ റിമാന്‍ഡ് ചെയ്തു.