LiveTV

Live

Kerala

ഡയാലിസിസ് യൂണിറ്റുമായി ആലപ്പുഴ നഗരസഭ; 500 രൂപ നിരക്കില്‍ സേവനം

ഡയാലിസിസ് യൂണിറ്റുമായി ആലപ്പുഴ നഗരസഭ; 500 രൂപ നിരക്കില്‍ സേവനം
Summary
വൃക്കരോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന സ്വപ്ന പദ്ധതിയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തത്

വൃക്കരോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന സ്വപ്ന പദ്ധതിയാണ് കഴിഞ്ഞ ദിവസം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്ത ഡയാലിസിസ് യൂണിറ്റ്. ഡയാലിസിസ് ആവശ്യമായ രോഗികള്‍ക്ക് 500 രൂപ നിരക്കില്‍ ചെയ്തു കൊടുക്കുന്ന പദ്ധതിയാണ് ഈ യൂണിറ്റിന്റെ ഭാഗമായി നഗരസഭ നടപ്പാക്കുന്നത്. ആലപ്പുഴ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും രോഗികള്‍ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. രണ്ടു കോടി രൂപ മുതല്‍ മുടക്കിലാണ് ആലപ്പുഴ നഗരസഭ ജനറല്‍ ആശുപത്രിയില്‍ പത്ത് അത്യന്താധുനിക മെഷീനുകളോടെ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.

രോഗികള്‍ക്കും ഒപ്പം വരുന്നവര്‍ക്കും കാത്തിരിക്കാന്‍ എയര്‍ കണ്ടീഷന്‍ കാത്തിരിപ്പു കേന്ദ്രം അടക്കമുള്ള സൌകര്യങ്ങളും കുടിവെള്ളത്തിനായി രണ്ട് ആര്‍ ഒ പ്ലാന്റും ഒരുക്കിയിട്ടുണ്ട്. ഒരു മെഷീനില്‍ 2 പേര്‍ എന്ന ക്രമത്തില്‍ ഒരു ദിവസം 20 പേര്‍ക്ക് ഈ യൂണിറ്റില്‍ ഡയാലിസിസ് നടത്താനാവും. ഇതില്‍ ഒരു മെഷീന്‍ എയ്ഡ്സ് രോഗികള്‍ക്കായും ഒരെണ്ണം അടിയന്തര ആവശ്യങ്ങള്‍ക്കായും മാറ്റിവെക്കും. സൌജന്യ നിരക്കായ 500 രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നതെങ്കിലും ജനപ്രതിനിധികള്‍ നിര്‍ദേശിക്കുന്ന പാവപ്പെട്ടവര്‍ക്ക് പൂര്‍ണമായും സൌജന്യമായി ചെയ്തു കൊടുക്കാന്‍ നഗരസഭ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

വിവിധ സംഘടനകളും വ്യക്തികളും ഇതിനകം തന്നെ യൂണിറ്റിന് കൂടുതല്‍ മെഷീനുകളും രോഗികള്‍ക്ക് സൌജന്യങ്ങള്‍ നല്‍‍കാന്‍ സാമ്പത്തിക സഹായങ്ങളുമൊക്കെ വാഗ്ദാനം ചെയ്ത് രംഗത്തു വന്നിട്ടുണ്ട്.