LiveTV

Live

Kerala

സി.പി.എം ബീഫ് ഫെസ്റ്റിവലുകള്‍ മുസ്‍ലിംകളിലെ തീവ്രവാദികളെ പ്രീതിപ്പെടുത്താന്‍; കെ.പി.എ മജീദ്

സി.പി.എം ബീഫ് ഫെസ്റ്റിവലുകള്‍ മുസ്‍ലിംകളിലെ തീവ്രവാദികളെ പ്രീതിപ്പെടുത്താന്‍;  കെ.പി.എ മജീദ്
Summary
കേരളത്തില്‍ സി.പി.എമ്മും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുകയാണെന്ന് മജീദ് ആരോപിച്ചു.

ബീഫ് ഫെസ്റ്റിവലുകള്‍ നടത്തി ചിലരുടെ മതവികാരം വൃണപ്പെടുത്തുകയും മുസ്ലിംകളിലെ തീവ്രവാദികളെ പ്രീതിപ്പെടുത്തുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് കെപിഎ മജീദ്. പാലക്കാട്ട് മുസ്ലിം ലീഗ് ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സി.പി.എമ്മും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുകയാണെന്ന് മജീദ് ആരോപിച്ചു. സി.പി.എം ഫാഷിസത്തെ പ്രതിരോധിക്കുന്നുവെന്നാണ് പറയുന്നത്. സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സംഘ്പരിവാര്‍ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്ന് പറഞ്ഞ കെ.പി.എ മജീദ് ബീഫ് ഫെസ്റ്റിവലുകളെ വിമര്‍ശിച്ചു.

ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഓടിപ്പോയി കണ്ടത് പിണറായിയുടെ സംഘ് പരിവാര്‍ വിധേയത്വമാണ് കാണിക്കുന്നത്. എന്നാല്‍ ബംഗാളില്‍ മമ്ത ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി എന്താണെന്ന് നോക്കണമെന്ന് മജീദ് പറഞ്ഞു. സി.പി.എം ഭരണത്തില്‍ ദലിതുകള്‍ക്കും രക്ഷയില്ലെന്ന് ഗോവിന്ദാപുരത്തെ അയിത്തം ചൂണ്ടിക്കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.