LiveTV

Live

Kerala

ഊഷ്മള സൗഹൃദങ്ങളുടെ ഓർമകളാണ് ലീല ശ്രീധരന്റെ 'ഓര്‍മകളുടെ തണലില്‍' എന്ന പുസ്തകം

ഊഷ്മള സൗഹൃദങ്ങളുടെ ഓർമകളാണ് ലീല ശ്രീധരന്റെ 'ഓര്‍മകളുടെ തണലില്‍' എന്ന പുസ്തകം
Summary
ഭർത്താവിന്റെ അകാല വേർപാടിന് ശേഷം ഒറ്റപ്പെട്ട സമയത്ത് എഴുതിയ ഓര്‍മക്കുറിപ്പുകളാണ്‌ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയത്

ഊഷ്മള സൗഹൃദങ്ങളുടെ ഓർമകളാണ് ലീല ശ്രീധരന്റെ ഓര്‍മകളുടെ തണലില്‍ എന്ന പുസ്തകം. സാഹിത്യ- സാംസ്കാരിക മേഖലയില്‍ സജീവമായിരുന്ന ഭർത്താവ് സി എന് ശ്രീധരന്റെ സുഹൃത്തുക്കള്‍ പ്രമുഖ വ്യക്തിത്വങ്ങളായിരുന്നു. ഭർത്താവിന്റെ അകാല വേർപാടിന് ശേഷം ഒറ്റപ്പെട്ട സമയത്ത് എഴുതിയ ഓര്‍മക്കുറിപ്പുകളാണ്‌ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയത്. എഴുത്തുകാരനും ചിന്തകനുമായിരുന്ന എം ഗോവിന്ദന്‍റെ ശിഷ്യന്‍ സി എന്‍ ശ്രീധരന്‍റെ സൌഹൃദവലയം അത്ര വിശാലമായിരുന്നു.

സിനിമ സാഹിത്യ- സാംസ്കാരിക മേഖലകളില്‍ പുതിയ ചിന്താധാരകള്‍ ഉയര്‍ന്നു വന്ന 60ത് 70 കാലഘട്ടത്തിനെ ഓർമകളാണ് പുസ്തം നിറയെ. എം പി നാരായണന്‍പിള്ള, ജോണ്‍ ഏബ്രഹാം, ടി വി ചന്ദ്രന്‍ കാക്കനാടന്‍ എം വി ദേവന്‍ പവിത്രന്‍ ചിന്ത രവി സംഗീത സംവിധായകന്‍ രവീന്ദന്‍, നടന്‍ ജനാര്‍ദന്നന്‍ തുടങ്ങി 20ഒാളം പേരെക്കുറിച്ചുള്ള ഒാര്‍മ്മകള്‍ പുസ്തകത്തിലുണ്ട്. ആരും അറിയാതെ ഡയറിത്താളുകളില്‍ എഴുതിയിട്ട കുറിപ്പുകള്‍ സുഹൃത്തും ചലച്ചിത്ര നിരൂപകനുമായ ചെലവൂര്‍ വേണുവാണ് കണ്ടെടുത്തത്.

സക്കറിയയുടെ അവതാരികയോടെ ലിപി പബ്ളിക്കേഷന്സാണ് പ്രസിദ്ധീകരിച്ചത്. ലീല ശ്രീധരന്റെ ചെറുകഥാ സമാഹാരം പറയാന് ബാക്കിവച്ചത് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ കഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.