LiveTV

Live

Kerala

നീണ്ടകരയില്‍ ബോട്ടിലിടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു

നീണ്ടകരയില്‍ ബോട്ടിലിടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു
Summary
സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വഷണം നടത്തുന്നതിനായി തീരത്തേക്ക് അടുപ്പിക്കണമെന്ന നേവിയുടെ നിര്‍ദേശം കപ്പല്‍ ഉടമകള്‍ തള്ളി.

കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു. ഹോംഗോങ് രജിസ്‌ട്രേഷനുള്ള അംങ് യാങ് എന്ന കപ്പലാണ് ബോട്ടിലിടിച്ചത്. കപ്പല്‍ പിടിച്ചെടുക്കാന്‍ നേവി വിദേശമന്ത്രാലയത്തിന്റെ അുമതി തേടി.

കൊല്ലം നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ആരോഗ്യ അണ്യ എന്ന ബോട്ടിലിടിച്ച കപ്പലാണ് നേവി തിരിച്ചറിഞ്ഞത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വഷണം നടത്തുന്നതിനായി തീരത്തേക്ക് അടുപ്പിക്കണമെന്ന നേവിയുടെ നിര്‍ദേശം കപ്പല്‍ ഉടമകള്‍ തള്ളി.കപ്പല്‍ ഇപ്പോള്‍ കൊളംബോ അതിര്‍ത്തിയോട് അടുക്കുകയാണ്. ഇതെ തുടര്‍ന്നാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ നേവി വിദേശമന്ത്രാലയത്തിന്റെ അനുമതി തേടിയത്. കൂടാതെ ശ്രീലങ്കന്‍ അധിക്യതരുടെയും അനുമതി തേടിയിട്ടുണ്ട്.

അപകടത്തിനിടയാക്കിയ കപ്പല്‍ തീരം വിട്ട് പോകാതിരിക്കാന്‍ പോര്‍ട്ട് ബ്ലയര്‍ നിന്നുള്ള നേവിയുടെ കപ്പല്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും നേവി അധിക്യതര്‍ അറിയിച്ചു.ശനിയാഴ്ച 12.15 നായിരുന്നു അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് സംഭവം നടന്നത്. അപകടത്തില്‍ പെട്ട തൊഴിലാളികളെ രക്ഷപെടുത്തിയിരുന്നു. എന്നാല്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നു.