LiveTV

Live

Kerala

ഫൈസല്‍ വധക്കേസ് പ്രതി വെട്ടേറ്റ് മരിച്ച സംഭവം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഫൈസല്‍ വധക്കേസ് പ്രതി വെട്ടേറ്റ് മരിച്ച സംഭവം: മൂന്ന് പേര്‍ കസ്റ്റഡിയില്‍
Summary
കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി വിപിന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊല നടത്തിയത് ആറ് പേരടങ്ങുന്ന സംഘമാണെന്ന് സൂചന ലഭിച്ചു. അക്രമികളെക്കുറിച്ച് പൊലീസിന് വ്യക്തമായ ധാരണ ലഭിച്ചതായാണ്..

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി വിപിന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊല നടത്തിയത് ആറ് പേരടങ്ങുന്ന സംഘമാണെന്ന് സൂചന ലഭിച്ചു. അക്രമികളെക്കുറിച്ച് പൊലീസിന് വ്യക്തമായ ധാരണ ലഭിച്ചതായാണ് വിവരം. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ ചോദ്യം ചെയ്ത് വരികയാണ്. മൂന്ന് പേരുടേയും മൊഴി രേഖപ്പെടുത്തി. മേഖലയില്‍ പൊലീസ് നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് പൊലീസിന്‍റെ കനത്ത സുരക്ഷയിലാണ് പ്രദേശം. ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ വിപിന്‍ ഇന്നലെ രാവിലെയാണ് വെട്ടേറ്റ് മരിച്ചത് .