LiveTV

Live

Kerala

പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് പരിസ്ഥതി പ്രവര്‍ത്തകന്റെ ഒറ്റയാള്‍ സമരം

പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് പരിസ്ഥതി പ്രവര്‍ത്തകന്റെ ഒറ്റയാള്‍ സമരം
Summary
മൂവാറ്റു പുഴയില്‍ പാറമടക്ക് അനുമതി നല്‍കിയ പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് പരിസ്ഥതി പ്രവര്‍ത്തകന്റെ ഒറ്റയാള്‍ സമരം.ഒാട്ടോ തൊഴിലാളിയായ മുണ്ടക്കല്‍ എം ജെ ഷാജിയാണ് മരക്കുരിശേറി വേറിട്ട സമരം നടത്തിയത്. മുന്പും ഒറ്റയാള്‍ സമരങ്ങള്‍ നടത്തി വിജയിപ്പിച്ച..

മൂവാറ്റു പുഴയില്‍ പാറമടക്ക് അനുമതി നല്‍കിയ പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് പരിസ്ഥതി പ്രവര്‍ത്തകന്റെ ഒറ്റയാള്‍ സമരം.ഒാട്ടോ തൊഴിലാളിയായ മുണ്ടക്കല്‍ എം ജെ ഷാജിയാണ് മരക്കുരിശേറി വേറിട്ട സമരം നടത്തിയത്. മുന്പും ഒറ്റയാള്‍ സമരങ്ങള്‍ നടത്തി വിജയിപ്പിച്ച ഷാജിയുടെ ഈ സമരവും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

മുവാറ്റുപുഴ മാറാടി പഞ്ചായത്തിലെ മയിലാടും പാറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഷാജി മരക്കുരിശേറി സമരം നടത്തിയത്. മാറാടി പഞ്ചായത്തലെ 13ആം വാര്‍ഡിലാണ് സ്വാഭാവിക വനവും, ജീവ ജാലകങ്ങളും നിറഞ്ഞ മയിലാടും പാറ. ഇവിടെയാണ് പഞ്ചായത്ത് സ്വകാര്യ വ്യക്തിക്ക് പാറമടക്ക് അനുമതി നല്‍കിയത്. മയിലാടുംപാറ ഖനനത്തിന് എതിരെ നാട്ടുകാർ നടത്തിയ സമരം പരാജയപ്പെട്ടപ്പോഴാണ് ഷാജി ഒറ്റയാൾ സമരത്തിന് ഇറങ്ങിയത്. അധികാരികളുടെ നടപടി ദുരൂഹത നിറഞ്ഞതാണെന്ന് ഷാജി പറയുന്നു.

മുവാറ്റുപുഴയാറിന്‍റെ മലിനീകരണത്തിൽ പുഴയിൽ മുട്ടുകുത്തി സമരവും, മുവാറ്റുപുഴ ടൗണിൽ റോഡ് പൊട്ടിപ്പൊളിഞ്ഞതില്‍ പ്രതിഷേധിച്ച് മുട്ടിലിഴഞ്ഞ് സമരവും നടത്തി വിജയിപ്പിച്ചിട്ടുണ്ട് ഷാജി. ഷാജിയുടെ ഈ സമരത്തിന് പൂർണ്ണ പിന്തുണയാണ് നാട്ടുകാർ നൽകുന്നത്.