LiveTV

Live

Kerala

രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് പരാതി നല്‍കി

രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് പരാതി നല്‍കി
Summary
അനുവാദമില്ലാതെ വീട്ടില്‍ കയറിയെന്നും മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി.

സംഘപരിവാർ സംവാദകന്‍ രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് പരാതി നല്‍കി. അനുവാദമില്ലാതെ വീട്ടില്‍ കയറിയെന്നും മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. വൈക്കം പൊലീസിനാണ് പരാതി നല്‍കിയത്. രാഹുല്‍ ഈശ്വര്‍ തന്റെ സങ്കടാവസ്ഥ ചൂഷണം ചെയ്തു. രക്ഷിക്കാനായി വന്നതാണെന്ന് തെറ്റിധരിപ്പിക്കുകയും ആ ധാരണയുടെ അടിസ്ഥാനത്തിലാണ് താന്‍ മകളുമായി സംസാരിക്കുവാന്‍ അനുവദിച്ചതെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് പരാതി നല്‍കി

സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്ന് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചിട്ടും വിവാഹം അസാധുവാക്കി ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയ കടുത്ത മാനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നതിനിടെയാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയെ സന്ദര്‍ശിച്ചത്. ഹാദിയയുടെ വീട്ടിലെത്തിയായിരുന്നു രാഹുല്‍ ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ കഴിയുന്ന യുവതിയോടൊപ്പം രാഹുല്‍ ഈശ്വര്‍ സെല്‍ഫിയുമെടുത്തിരുന്നു. ഹാദിയക്കും അച്ഛനുമൊപ്പം അകത്തെ മുറിയില്‍ നിന്നാണ് രാഹുല്‍ ഈശ്വര്‍ സെല്‍ഫിയെടുത്തിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. പുറത്ത് നിന്ന് ആരെയും ഹാദിയയെ കാണുവാന്‍ അനുവദിക്കുന്നില്ലെന്ന് പറയുമ്പോള്‍, രാഹുല്‍ ഈശ്വറിന്റെ സെല്‍ഫി ഇതെല്ലാം പൊളിച്ചെഴുതുന്നതായിരുന്നു.