LiveTV

Live

Kerala

മെഡിക്കല്‍ കോഴ: കുമ്മനത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

മെഡിക്കല്‍ കോഴ: കുമ്മനത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Summary
മെഡിക്കല്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി കെ ജയകുമാറിന്റെ നേത്യത്വതിലാകും മൊഴിയെുടുപ്പ്. ബിജെപി നേതാക്കള്‍..

മെഡിക്കല്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി കെ ജയകുമാറിന്റെ നേത്യത്വതിലാകും മൊഴിയെുടുപ്പ്. ബിജെപി നേതാക്കള്‍ രണ്ട് മെഡിക്കല്‍ കോളേജ് അധിക്യതരില്‍ നിന്ന് കോഴ വാങ്ങിയെന്ന് ആഭ്യന്തര അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളായിരിക്കും കുമ്മനത്തില്‍ നിന്ന് തേടുക. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായിരുന്ന കെപി ശ്രീഷന്‍, എകെ നസീര്‍ എന്നിവരോട് നാളെ ഹാജരാകണമെന്ന് വിജിലന്‍സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുമ്മനത്തിന്റെ ഡല്‍ഹിയിലെ സഹായി സതീഷ് നായരുടെ മൊഴി 24-നാണ് എടുക്കുക.