LiveTV

Live

Kerala

മൌലികാവകാശങ്ങള്‍ തടയുന്ന ഭരണകൂട നീക്കം എന്തു വില കൊടുത്തും ചെറുക്കുമെന്ന് ജമാഅത്തെ ഇസ്ലാമി

മൌലികാവകാശങ്ങള്‍ തടയുന്ന ഭരണകൂട നീക്കം എന്തു വില കൊടുത്തും ചെറുക്കുമെന്ന് ജമാഅത്തെ ഇസ്ലാമി
Summary
പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്ത സംഭവത്തോട് പ്രതികരിച്ച് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. രാജ്യത്തെ ഭരണഘടന ഉറപ്പു നല്‍കുന്ന വിശ്വാസ സ്വതന്ത്ര്യവും ആശയപ്രചാരണ സ്വാതന്ത്ര്യവും തടയാനുള്ള ഭരണകൂട നീക്കം എന്തു വില കൊടുത്തും ചെറുക്കുമെന്ന്..

രാജ്യത്തെ ഭരണഘടന ഉറപ്പു നല്‍കുന്ന വിശ്വാസ സ്വതന്ത്ര്യവും ആശയപ്രചാരണ സ്വാതന്ത്ര്യവും തടയാനുള്ള ഭരണകൂട നീക്കം എന്തു വില കൊടുത്തും ചെറുക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നിലപാടുകള്‍ ആരുടെ ഭാഗത്ത് നിന്നായാലും നിയമ നടപടി സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ സംഘ് പരിവാര്‍ ഭാഗത്ത് നിന്നുണ്ടാകുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോട് മൃദു സമീപനമാണ് പോലിസിന്റെ യും ഭരണകൂടത്തിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. പൗരന്‍മാര്‍ക്കിടയില്‍ ഇരട്ടനീതി നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എം. ഐ അബ്ദുല്‍ അസീസ് പറഞ്ഞു.